Prabhas fan committed suicide: പ്രഭാസിന്‍റെ കടുത്ത ആരാധകന്‍ ജീവനൊടുക്കി. താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റൊമാന്‍റിക് ചിത്രം 'രാധേ ശ്യാമി'ന് മോശം പ്രതികരണം പുറത്തുവന്നതില്‍ മനംനൊന്താണ് ആത്മഹത്യ. 24കാരന്‍ രവി തേജയാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം സിനിമ കണ്ട് വീട്ടിലെത്തിയ ഇയാള്‍, 'രാധേ ശ്യാം' പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതില്‍ നിരാശനായി അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Prabhas Pooja Hegde Radhe Shyam: ഒരു ഇതിഹാസ പ്രണയകഥയായാണ് ചിത്രം പറയുന്നത്. ഭാവി പ്രവചിക്കുന്ന ഹസ്‌തരേഖ വിദഗ്‌ധന്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ചത്. പ്രേരണ എന്ന കഥാപാത്രത്തെ പൂജ ഹെഗ്‌ഡയും അവതരിപ്പിച്ചു. പ്രേരണയുമായി പ്രണയത്തിലാകുന്ന വിക്രമാദിത്യയുടെ കഥയാണ് 'രാധേ ശ്യാം'.