നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. നടന്‍ മോഹന്‍ലാലാണ് ട്രെയിലര്‍ കൊച്ചിയില്‍ വച്ച് ഔദ്യോഗികമായി റിലീസ് ചെയ്തത്. അതേസമയം മമ്മൂട്ടിയും ഫഹദ് ഫാസിലും ദിലീപുമുള്‍പ്പെടെ മലയാളത്തിലെ 34 താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴിയും ട്രെയിലര്‍ ഷെയര്‍ ചെയ്തു. ചിത്രത്തിന്‍റെ എന്‍റര്‍ടെയ്നര്‍ സ്വഭാവം വിളിച്ചുപറയുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.
'പൊറിഞ്ചു മറിയം ജോസ്' ദി കംപ്ലീറ്റ് എന്‍റര്‍ടെയ്‌നര്‍ - Porinju Mariyam Jose Official Trailer
നടന്‍ മോഹന്‍ലാലാണ് ട്രെയിലര്‍ കൊച്ചിയില്‍ വച്ച് ഔദ്യോഗികമായി റിലീസ് ചെയ്തത്. അതേസമയം മമ്മൂട്ടിയും ഫഹദ് ഫാസിലും ദിലീപുമുള്‍പ്പെടെ മലയാളത്തിലെ 34 താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴിയും ട്രെയിലര്‍ ഷെയര്‍ ചെയ്തു
'പൊറിഞ്ചു മറിയം ജോസ്' ദി കംപ്ലീറ്റ് എന്‍റര്‍ടെയ്നര്‍
പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്. കീര്‍ത്തന മൂവീസിന്‍റെ ബാനറില്‍ റെജിമോനാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.