കേരളം

kerala

ETV Bharat / sitara

പരാതിയില്‍ നിന്ന് പിന്മാറാന്‍ പണം ആവശ്യപ്പെട്ടു; പൊറിഞ്ചു മറിയം വിവാദത്തിൽ മറുപടിയുമായി തിരക്കഥാകൃത്ത് - എഴുത്തുകാരി ലിസി

പൊറിഞ്ചു മറിയം ജോസ് തന്‍റെ രചനയുടെ പകർപ്പവകാശ ലംഘനമാണെന്ന് എഴുത്തുകാരി ലിസി ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് അഭിലാഷിന്‍റെ പ്രതികരണം.

പരാതിയില്‍ നിന്ന് പിന്മാറാന്‍ പണം ആവശ്യപ്പെട്ടു; പൊറിഞ്ചു മറിയം വിവാദത്തിൽ മറുപടിയുമായി തിരക്കഥാകൃത്ത്

By

Published : Aug 23, 2019, 11:55 AM IST

ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്‍റെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ. ഈ ചിത്രം തന്‍റെ രചനയുടെ പകർപ്പവകാശ ലംഘനമാണെന്ന് എഴുത്തുകാരി ലിസി ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് അഭിലാഷിന്‍റെ പ്രതികരണം. ഇതേ സംഭവത്തെ ചൊല്ലി കോടതിയിൽ കേസ് നടന്നിരുന്നതായും സാമ്യം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഹർജി തള്ളുകയുമാണ് ഉണ്ടായതെന്ന് അഭിലാഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 10 ലക്ഷം രൂപക്ക് മേൽ തന്നാൽ കേസിൽ നിന്ന് പിന്മാറാം എന്ന് പരാതിക്കാരി പറഞ്ഞിരുന്നതായും അഭിലാഷ് ആരോപിക്കുന്നു.

താൻ രചിച്ച വിലാപുറങ്ങൾ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ജോഷി ഒരുക്കിയിരിക്കുന്നതെന്നാണ് ലിസിയുടെ ആരോപണം. തന്‍റെ കാട്ടാളൻ പൊറിഞ്ചു എന്ന തിരക്കഥയുടെ ഉള്ളടക്കവും പ്രധാന സന്ദർഭങ്ങളും ലിസി പോസ്റ്റില്‍ പങ്കുവച്ചിരുന്നു. ജോഷി ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം സംവിധായകന്‍ ജോഷി സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.

ABOUT THE AUTHOR

...view details