ദേശീയ അവാർഡ് ജേതാവ് കൂടിയായ നടൻ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരഭമായ കപ്പേള തെലുങ്കിലേക്കും. അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചലച്ചിത്രം ഭാഗികമായി തിയേറ്ററുകളിലും ലോക്ക് ഡൗണിനെ തുടർന്ന് ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്‌തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. നല്ല തിരക്കഥയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും കപ്പേളയെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്കു റീമേക്ക് അവകാശം സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ, തെലുങ്കു കപ്പേളയിൽ ആരൊക്കെ അണിനിരക്കുമെന്നതിൽ തീരുമാനമായിട്ടില്ല.
കപ്പേള തെലുങ്കിലേക്ക്; നിർമാണം സ്വന്തമാക്കിയത് പ്രമുഖ തെലുങ്കു കമ്പനി - muhammed musthafa
അല്ലു അർജുന്‍റെ അല വൈകുണ്ഠപുരം, നാനിയുടെ ജേഴ്‌സി, ഭീഷ്‌മ ചിത്രങ്ങളൊരുക്കിയ തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സാണ് കപ്പേളയുടെ നിർമാണ അവകാശം സ്വന്തമാക്കിയത്.
കപ്പേള
സച്ചിയുടെ അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ തെലുങ്കു പതിപ്പ് തയ്യാറാക്കുന്നതും സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സാണ്. അല്ലു അർജുന്‍റെ ഹിറ്റ് ചിത്രം അല വൈകുണ്ഠപുരം, നാനിയുടെ ജേഴ്‌സി, ഭീഷ്‌മ ചിത്രങ്ങളൊരുക്കിയ തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയാണിത്. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, സുധീ കോപ്പ എന്നിവരായിരുന്നു കപ്പേളയിൽ മറ്റ് പ്രധാന താരങ്ങൾ. കഥാസ് അൺടോൾഡിന്‍റെ ബാനറിൽ വിഷ്‌ണു വേണുവായിരുന്നു ചിത്രത്തിന്‍റെ നിർമാണം.