കേരളം

kerala

ETV Bharat / sitara

ദളപതി 65ല്‍ ഷൈന്‍ ടോം ചാക്കോയും - Shine Tom ChackoThalapathy 65

ഷൈനിന്‍റെ ആദ്യ അന്യഭാഷ സിനിമ കൂടിയായിരിക്കും ദളപതി 65. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ദളപതി 65 സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. പൂജ ഹെഗ്‌ഡെയാണ് നായിക

Popular Malayalam actor Shine Tom Chacko joins Thalapathy 65  ദളപതി 65ല്‍ ഷൈന്‍ ടോം ചാക്കോയും  ദളപതി 65 ഷൈന്‍ ടോം ചാക്കോ  ദളപതി 65 സിനിമാ വാര്‍ത്തകള്‍  ദളപതി വിജയ്  നടന്‍ വിജയ് സിനിമകള്‍  ഷൈന്‍ ടോം ചാക്കോ വാര്‍ത്തകള്‍  Shine Tom Chacko joins Thalapathy 65  Shine Tom ChackoThalapathy 65  Thalapathy 65 related news
ദളപതി 65ല്‍ ഷൈന്‍ ടോം ചാക്കോയും

By

Published : May 5, 2021, 5:25 PM IST

എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്‌ സിനിമയാണ് ദളപതി 65. ഇപ്പോള്‍ ഈ ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകുകയാണ് മലയാളത്തില്‍ ഒട്ടനവധി ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച യുവ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈനിന്‍റെ ആദ്യ അന്യഭാഷ സിനിമ കൂടിയായിരിക്കും ദളപതി 65. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ദളപതി 65 സംവിധാനം ചെയ്യുന്നത് കൊലമാവ് കോകില, ഡോക്ടര്‍ എന്നിവയുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. മനോഹരം, ഞാന്‍ പ്രകാശന്‍ തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ചിത്രത്തിന്‍റെ ഭാഗമാണ്. ചിത്രം ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്‌നറായിരിക്കും എന്നാണ് സൂചന.

അടുത്തിടെയാണ് ജോര്‍ജിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ടീം ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം. അതിനായി ചെന്നൈയില്‍ ഒരു വലിയ ഷോപ്പിങ് മാള്‍ നിര്‍മ്മാതാക്കള്‍ കണ്ടുവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാ മാളുകളും അടഞ്ഞ് കിടക്കുന്നതിനാല്‍ അവിടെ ചെറിയ ഭാഗങ്ങള്‍ മാത്രമായിരിക്കും ചിത്രീകരിക്കുക.

മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതവും ഒരുക്കുന്നു. അനുഗ്രഹീതന്‍ ആന്‍റണി, വൂള്‍ഫ് എന്നിവയാണ് അവസാനമായി റിലീസ് ചെയ്‌ത ഷൈന്‍ ടോം ചാക്കോ സിനിമകള്‍. അനുഗ്രഹീതന്‍ ആന്‍റണി തിയേറ്റര്‍ റിലീസായിരുന്നു. കൊവിഡ് ശക്തമായപ്പോള്‍ ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്നീട് പിന്‍വലിച്ചു. വൂള്‍ഫ് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ദുല്‍ഖര്‍ ടൈറ്റില്‍ റോളിലെത്തുന്ന കുറുപ്പടക്കം നിരവധില സിനിമകള്‍ ഷൈനിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Also read:ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി

ABOUT THE AUTHOR

...view details