കേരളം

kerala

ETV Bharat / sitara

തമിഴ് നടൻ ഫ്ലോറന്‍റ് സി. പെരേര അന്തരിച്ചു - tamil actor death

കൊവിഡ് ബാധിച്ച് അടുത്തിടെയാണ് ഫ്ലോറന്‍റ് സി. പെരേരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് താരം അന്തരിച്ചത്. കായൽ, ധർമധുരൈ, വിഐപി2, തൊടരി, എൻകിട്ട മോതാതെ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തിട്ടുണ്ട്.

Florent C Periera Passed away  ഫ്ലോറന്‍റ് സി. പെരേര  തമിഴ് നടൻ ഫ്ലോറന്‍റ് സി. പെരേര  തമിഴ് നടനും മാധ്യമപ്രവർത്തകനും  Popular character artist in Tamil cinema  Florent C Pereira passed away  tamil actor death  tamil media person death
ഫ്ലോറന്‍റ് സി. പെരേര

By

Published : Sep 15, 2020, 12:26 PM IST

ചെന്നൈ:പ്രമുഖ തമിഴ് നടനും മാധ്യമപ്രവർത്തകനുമായ ഫ്ലോറന്‍റ് സി. പെരേര അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് അടുത്തിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താൻ ഈയിടെ ഒരു സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായിരുന്നെന്നും ചിത്രത്തിന്‍റെ കഥാപാത്രത്തിനായി വസ്‌ത്രങ്ങളും മറ്റും വാങ്ങിയതിന് പിന്നാലെ നേരിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയും തുടർന്ന് വൈറസ് പരിശോധനക്ക് വിധേയമാകുകയായിരുന്നുവെന്നും അദ്ദേഹം ചികിത്സയിലിരിക്കെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

വർഷങ്ങളായി മാധ്യമരംഗത്ത് സജീവമായിരുന്ന പെരേര 2003ൽ വിജയ്‌ ചിത്രം പുതിയ ഗീതൈയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പ്രഭു സോളമന്‍റെ കായൽ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായി. തമിഴിലെ ഹിറ്റുകളായ ധർമധുരൈ, വിഐപി2, തൊടരി, എൻകിട്ട മോതാതെ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. കൂടാതെ, കലൈഞ്ചർ ടിവി, വിൻ ടിവി, വിജയ് ടിവി തുടങ്ങിയ ടെലിവിഷൻ രംഗത്തും ഫ്ലോറന്‍റ് സി. പെരേര പ്രവർത്തനമനുഷ്‌ഠിച്ചിട്ടുണ്ട്. താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ സംവിധായകൻ സീനു രാമസ്വാമി, റിയാസ് കെ. അഹമ്മദ് ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു.

ABOUT THE AUTHOR

...view details