മലയാളത്തിന്‍റെ പ്രിയതാരം മിയ ജോർജിന്‍റെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. ഒരാഴ്‌ചയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് ശേഷം, പ്രവിത്താനം സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. മിയ കൂടാതെ ജിനി എന്ന മകൾ കൂടിയുണ്ട്. ഭാര്യ മിനി.
നടി മിയ ജോർജിന്‍റെ പിതാവ് അന്തരിച്ചു - മിയ ജോർജിന്‍റെ പിതാവ് മരണം വാർത്ത
ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രവിത്താനം സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ചാണ് സംസ്‌കാരം.
മിയ ജോർജിന്‍റെ പിതാവ്
Also Read: മിയക്ക് കൂട്ടായി അശ്വിൻ
കസിൻസ്, റെഡ് വൈൻ, എന്‍റെ മെഴുതിരി അത്താഴങ്ങൾ, അനാർക്കലി, ഡ്രൈവിങ് ലൈസൻസ്, പാവാട, ചേട്ടായീസ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ തമിഴകത്തിനും ജനപ്രിയനടിയാണ്. 2020ലാണ് മിയ അശ്വിൻ ഫിലിപ്പുമായി വിവാഹിതയായി.