കേരളം

kerala

ETV Bharat / sitara

പ്രശസ്‌ത നടി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു - chithra actress news latest

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും മിനിസ്‌ക്രീനിലും അഭിനയിച്ചു. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു.

ഹൃദയാഘാതം ചിത്ര വാർത്ത  ഹൃദയാഘാതം ചിത്ര മരിച്ചു വാർത്ത  നടി ചിത്ര മലയാളം വാർത്ത  ചിത്ര മരിച്ചു വാർത്ത  അദ്വൈതം ചിത്ര വാർത്ത  അമരം വാർത്ത  chithra died news  chithra actress news latest  chitra death heart attck news
ചിത്ര

By

Published : Aug 21, 2021, 10:10 AM IST

പ്രശസ്‌ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ അദ്വൈതം, അമരം, ഒരു വടക്കൻ വീരഗാഥ, ദേവാസുരം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 1965ൽ രാജഗോപാലിന്‍റെയും ദേവിയുടെയും മകളായി കൊച്ചിയിലായിരുന്നു ജനനം.

ആട്ടക്കലാശത്തിൽ തുടങ്ങി അമരത്തിലും അദ്വൈതത്തിലും ഒരു വടക്കൻ വീരഗാഥയും ശ്രദ്ധേയ വേഷങ്ങൾ

ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും പ്രേം നസീറിനുമൊപ്പം സ്‌ക്രീൻ പങ്കിട്ടാണ് അഭിനയരംഗത്ത് എത്തുന്നത്. ശേഷം പൊന്നുചാമി സിനിമയിലെ നായികാവേഷവും ശ്രദ്ധേയമായി.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്‌തു.

Also Read: സംസ്ഥാനത്ത് ഓണാഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യത

2001ലെ ദിലീപ് ചിത്രം സൂത്രധാരനാണ് ഏറ്റവും ഒടുവിലത്തെ സിനിമ. തമിഴകത്തിനും സുപരിചിതയായ താരം ശിവാജി ഗണേശൻ, കമൽ ഹാസൻ, ശരത് കുമാർ, പ്രഭു എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കൂടാതെ, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു.

വിജയരാഘവനാണ് ഭർത്താവ്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നടി തമിഴ് ടെലിവിഷൻ പരമ്പരകളിൽ സജീവമായി. ഇന്ന് വൈകിട്ട് ചെന്നൈയിലെ സാലിഗ്രാമത്തിൽ സംസ്‌കാരം നടക്കും.

ABOUT THE AUTHOR

...view details