സുകുമാരന്‍റെയും മല്ലിക സുകുമാരന്‍റെയും ഒരു പഴയകാല ചിത്രം വൈറലാവുകയാണ്. സിനിമയിലല്ലാത്ത ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം നടി പൂർണിമ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തപ്പോൾ മക്കളും മരുമകൾ സുപ്രിയയുമൊക്കെ മറുപടിയുമായെത്തി. ഒപ്പം ആരാധകരും താരകുടുംബത്തിന്‍റെ സന്തോഷത്തിനൊപ്പം ചേർന്നു.
സുകുമാരന്‍റെയും മല്ലിക സുകുമാരന്‍റെയും ചിത്രം പങ്കുവച്ച് പൂർണിമ - പൃഥ്വിരാജ്
സുകുമാരനും മല്ലിക സുകുമാരനും ഒരുമിച്ചുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്
മനോഹരമായ ഓർമയാണിതെന്നും അച്ഛൻ തന്നെയാണ് കുടുംബത്തിലെ യഥാർത്ഥ രത്‌നമെന്നും മല്ലിക സുകുമാരൻ പൂർണിമയുടെ പോസ്റ്റിന് കമന്‍റ് ചെയ്‌തു. അതേസമയം, ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ സ്ത്രീകളെ പിന്തുണക്കുന്നർ ആണെന്നാണ് പൃഥ്വിരാജ് കുറിച്ചത്. "അച്ഛൻ അമ്മയെ നോക്കുന്നത് എങ്ങനെയെന്ന് നോക്കൂ" എന്നാണ് പോസ്റ്റിന് സുപ്രിയ മേനോൻ കമന്‍റ് ചെയ്‌തത്.
"പണ്ട് പണ്ടൊരു പ്രണയകാലത്ത്.. ഇത് ഒരു രത്നം തന്നെയാണ്," എന്ന് കുറിച്ച് കൊണ്ട് ഇന്ദ്രജിത്ത് സുകുമാരനും തങ്ങളുടെ മാതാപിതാക്കളുടെ പഴയകാല ചിത്രം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇരുവരും നല്ല പ്രണയജോഡികളാണെന്നും ചിത്രം പങ്കുവച്ചതോടെ മക്കൾക്കും മരുമക്കൾക്കും മല്ലികയോടും സുകുമാരനോടും ഉള്ള ബഹുമാനവും സ്‌നേഹവുമാണ് ഇത് വ്യക്തമാക്കുന്നതെന്നും ആരാധകരും പറയുന്നു.