കേരളം

kerala

ETV Bharat / sitara

നീ ഞങ്ങള്‍ക്ക് അഭിമാനമാണ്; പൂര്‍ണിമക്ക് ആശംസകളുമായി ഇന്ദ്രജിത്ത് - 2020 Outstanding Woman Entrepreneur of the Year

സംസ്ഥാന സര്‍ക്കാരിന്‍റെ 2020ലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിനാണ് പൂര്‍ണിമ ഇന്ദ്രജിത്ത് അര്‍ഹയായത്

Poornima Indrajith has been selected as the 2020 Outstanding Woman Entrepreneur of the Year  നീ ഞങ്ങള്‍ക്ക് അഭിമാനമാണ്; പൂര്‍ണ്ണിമക്ക് ആശംസകളുമായി ഇന്ദ്രജിത്ത്  പൂര്‍ണ്ണിമ  2020 Outstanding Woman Entrepreneur of the Year  Poornima Indrajith
നീ ഞങ്ങള്‍ക്ക് അഭിമാനമാണ്; പൂര്‍ണ്ണിമക്ക് ആശംസകളുമായി ഇന്ദ്രജിത്ത്

By

Published : Mar 8, 2020, 5:45 PM IST

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് അര്‍ഹയായത് നടിയും അവതാരികയുമായ പൂര്‍ണിമ ഇന്ദ്രജിത്താണ്. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം ഇപ്പോള്‍ പ്രാണ എന്ന സ്ഥാപനം നടത്തിവരികയാണ്. പൂര്‍ണിമ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ഭര്‍ത്താവ് ഇന്ദ്രജിത്താണ് സന്തോഷം അറിയിച്ചത്. പോസ്റ്റിന് പിന്നാലെ സുപ്രിയ മേനോനും ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുമെല്ലാം പൂര്‍ണിമക്ക് അഭിനന്ദനങ്ങളുമായി എത്തി. 'നിന്നെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനംകൊള്ളുന്നുവെന്നാണ്' സുപ്രിയ കുറിച്ചത്.

പൂര്‍ണിമക്കൊപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര വനിതാ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍വെച്ചാണ് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച 'പ്രാണ' കുറഞ്ഞ നാള്‍കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ സഹായിക്കുന്നതിനായി 'സേവ് ദി ലൂം' എന്ന കൂട്ടായ്‌മയും പൂര്‍ണിമ രൂപീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details