കേരളം

kerala

ETV Bharat / sitara

'പ്രഭാസിന്‍റെ ആ പ്രവൃത്തിയില്‍ അമ്മ സന്തുഷ്‌ടയായിരുന്നു '; നടന്‍റെ നിര്‍ണായക ഇടപെടലിനെക്കുറിച്ച് പൂജ ഹെഗ്‌ഡെ

Pooja Hegde reveals Telugu super stars qualities : തെലുങ്ക്‌ സൂപ്പര്‍ സ്‌റ്റാറുകളുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുകയാണ് പൂജ ഹെഗ്‌ഡെ

By

Published : Mar 7, 2022, 2:50 PM IST

Pooja Hegde at Radhe Shyam promotion  Pooja Hegde reveals best qualities in Prabhas  താരങ്ങളുടെ ഗുണങ്ങള്‍ വെളിപ്പെടുത്തി പൂജ ഹെഗ്‌ഡെ  Pooja Hegde reveals Telugu super stars qualities  Pooja Hegde about Prerana in Radhe Shyam  Pooja Hegde believes in astrology  Pooja Hegde about Prabhas  Pooja Hegde about Jr NTR and Allu Arjun  Pooja Hegde upcoming movies  Radhe Shyam release
'പ്രഭാസിന്‍റെ ആ പ്രവൃത്തിയില്‍ അമ്മയും സന്തുഷ്‌ട ആയി'; മുന്‍ നിര താരങ്ങളുടെ ഗുണങ്ങള്‍ വെളിപ്പെടുത്തി പൂജ ഹെഗ്‌ഡെ

തെലങ്കാന :പൂജ ഹെഗ്‌ഡെയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'രാധേ ശ്യാം'. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണിപ്പോള്‍ നടി. ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പ്രഭാസിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയുമാണ് താരം.

Pooja Hegde at Radhe Shyam promotion : കരിയറിന്‍റെ തുടക്കം മുതല്‍ തെലുങ്ക്‌ സിനിമാ മേഖലയിലെ എ-ലിസ്‌റ്റ്‌ താരങ്ങള്‍ക്കൊപ്പം പൂജ പ്രവര്‍ത്തിച്ചിരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിച്ച എ-ലിസ്‌റ്റ്‌ താരങ്ങളായ പ്രഭാസ്‌, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ എന്നിവരുടെ ഗുണങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ താരം.

Pooja Hegde about Prerana in Radhe Shyam: 'രാധേ ശ്യാമി'ല്‍ ഞാന്‍ പ്രേരണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏറെ ഇഷ്‌ടം തോന്നിയ കഥാപാത്രമാണിത്‌. വ്യത്യസ്‌ത ഷെയ്‌ഡുകളും വികാരങ്ങളും അടങ്ങുന്നതാണ് ചിത്രത്തിലെ എന്‍റെ കഥാപാത്രം. പ്രേരണയുടേത്‌ ഒരു ബഹുതല വേഷമാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക്‌ ഒരുപാട്‌ പഠിക്കേണ്ടി വന്നു. ഇതെന്‍റെ ചിന്താഗതിയെ വളരെയധികം സ്വാധീനിച്ചു.'- പൂജ ഹെഗ്‌ഡെ പറഞ്ഞു.

Pooja Hegde believes in astrology: താന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും ഭാവി പറയുന്നതില്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും 'രാധേ ശ്യാം' പ്രമോഷന്‍ വേളയില്‍ പൂജ ഹെഗ്‌ഡെ വെളിപ്പെടുത്തി. അല്ലു അര്‍ജുനൊപ്പം 'അല വൈകുണ്‌ഠപുരമുലൂ' എന്ന ചിത്രത്തില്‍ അഭിനയിക്കവെ, ജൂനിയര്‍ എന്‍ടിആറിനൊപ്പം 'അരവിന്ദ സമേത വീര രാഘവയിലും' പൂജ അഭിനയിച്ചിരുന്നു.

Pooja Hegde about Prabhas: 'രാധേ ശ്യാം' പ്രമോഷന്‍ വേളയില്‍ തെലുങ്കിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍, ഇതുവരെ അവര്‍ നല്‍കിയ സ്വീകരണത്തില്‍ താന്‍ മതിമറന്നുവെന്നാണ് പൂജ പ്രതികരിച്ചത്‌. 'വലിയ ആരാധകവൃന്ദമുള്ള പ്രഭാസ്‌ വളരെ വിനയാന്വിതനാണ്. 'രാധേ ശ്യാം' ചിത്രീകരണ വേളയില്‍ ടീമിലെ പലര്‍ക്കും കൊവിഡ്‌ ബാധിച്ചിരുന്നു. ആ സമയത്ത്‌ എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുകയെന്നത് പ്രഭാസ്‌ ഉറപ്പുവരുത്തി. പ്രഭാസിന്‍റെ ഈ പ്രവൃത്തിയില്‍ എന്‍റെ അമ്മയും വളരെ സന്തുഷ്‌ടയായി '- പൂജ ഹെഗ്‌ഡെ പറഞ്ഞു.

Also Read: 'കച്ച ബദാമി'ന് ശേഷം 'പുതിയ വണ്ടി'യുമായി ആശുപത്രി വിട്ട ഭുബന്‍

Pooja Hegde about Jr NTR and Allu Arjun: മറ്റ്‌ അഭിനേതാക്കളിലേക്ക്‌ വരുമ്പോള്‍, ജൂനിയര്‍ എന്‍ടിആര്‍ ഒരു മികച്ച നടനും ഒരു പെര്‍ഫെക്ഷനിസ്‌റ്റും ആണ്. ഒറ്റ ടേക്കില്‍ തന്നെ അദ്ദേഹത്തിന്‍റെ ഷോട്ടുകള്‍ ശരിയാകും. അല്ലു അര്‍ജുന്‍ വളരെ എനര്‍ജെറ്റിക്‌ ആണെന്നും സെറ്റുകളില്‍ ഏറ്റവും ഉത്സാഹിയായ വ്യക്തിയാണെന്നും പൂജ പറഞ്ഞു.

Pooja Hegde upcoming movies: ത്രിവിക്രം ശ്രീനിവാസ്‌ സംവിധാനം ചെയ്യുന്ന മഹേഷ്‌ ബാബു ചിത്രമാണ് വരാനിരിക്കുന്നതെന്ന് പുതിയ പ്രൊജക്‌ടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു. ഇത്‌ കൂടാതെ വേറെയും ചിത്രങ്ങള്‍ പ്രഖ്യാപിക്കാനുണ്ടെന്നും പൂജ പറഞ്ഞു.

Radhe Shyam release : ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച്‌ 11നാണ് പാന്‍ ഇന്ത്യ ചിത്രം 'രാധേ ശ്യാം' റിലീസിനെത്തുന്നത്‌. പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'രാധേ ശ്യാമി'ന്‍റെ സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കട്ട്‌ ആണ്‌ ലഭിച്ചിരിക്കുന്നത്‌. രാധ കൃഷ്‌ണ കുമാര്‍ ആണ് സംവിധാനം. 150 മിനിട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

For All Latest Updates

ABOUT THE AUTHOR

...view details