ബീസ്റ്റ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനത്തിനൊപ്പമായിരുന്നു ഇത്തവണ ദളപതി വിജയ്‌യുടെ ജന്മദിനാഘോഷങ്ങളും കടന്നുപോയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ- പാക്ക്ഡ് തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് ചെന്നൈയിൽ പുനരാരംഭിച്ചു.
ബീസ്റ്റിന്‍റെ ഭാഗമാകാൻ പൂജ ഹെഗ്‌ഡെ ചെന്നൈയിലെത്തി. വിജയ്‌യുടെയും പൂജ ഹെഗ്‌ഡെയുടെയും ഗാനരംഗത്തിന്‍റെ ചിത്രീകരണമാണ് ഇന്ന് തുടങ്ങിയത്. ബോളിവുഡിലും തെലുങ്കിലും ശ്രദ്ധേയയായ താരത്തിന്‍റെ ആദ്യ തമിഴ് ചിത്രമാണിത്. ഡാൻസ് രംഗങ്ങൾ ഒരുക്കുന്നത് നൃത്തസംവിധായകൻ ജാനിയാണ്. ബീസ്റ്റിലെ ഗാന ചിത്രീകരണത്തിനായി വമ്പൻ സെറ്റ് ചെന്നൈയിൽ നിർമിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.
20 ദിവസത്തേക്കുള്ള ഷെഡ്യൂളാണ് ഈ മാസം ഷൂട്ട് ചെയ്യുന്നതെന്നും പിന്നീട് ഒരു ഇടവേളക്ക് ശേഷം നിർമാണത്തിന്‍റെ ബാക്കി ഭാഗങ്ങളിലേക്ക് കടക്കുമെന്നും പറയുന്നുണ്ട്.