എഴുപതിന്‍റെ നിറവിലാണ് ഇന്ത്യന്‍ സിനിമ കണ്ട ഇതിഹാസങ്ങളില്‍ ഒരാളായ നടന്‍ രജനികാന്ത്. ദക്ഷിണേന്ത്യന്‍ സിനിമയെ വിദേശ രാജ്യങ്ങളിലടക്കം സുപരിചിതമാക്കുന്നതില്‍ നടന്‍ രജനികാന്ത് വഹിച്ച പങ്ക് വലുതാണ്. ലോകത്തെമ്പാടുനിന്നുമായി ആരാധരും പ്രമുഖരുമടക്കം നിരവധിപേര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. തലൈവര്‍ക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാമന്ത്രി നരേന്ദ്രമോദി . ട്വിറ്റര്‍ സന്ദേശത്തിലാണ് മോദി രജനികാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്നത്.
രജനികാന്തിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് പ്രധാനമന്ത്രി - PM Modi Wishes Rajinikanth
ട്വിറ്റര്‍ സന്ദേശത്തിലാണ് മോദി രജനികാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. ആയുര്‍ ആരോഗ്യം നേര്‍ന്നുകൊണ്ടായിരുന്നു സ്റ്റൈല്‍ മന്നന് പ്രധാനമന്ത്രിയുടെ ആശംസ
രജനികാന്തിന് ആയുര്‍ ആരോഗ്യ സൗഖ്യം നേര്‍ന്ന് പ്രധാനമന്ത്രി
ആയുര്‍ ആരോഗ്യം നേര്‍ന്നുകൊണ്ടായിരുന്നു സ്റ്റൈല്‍ മന്നന് പ്രധാനമന്ത്രിയുടെ ആശംസ. 2014ല്‍ രജനികാന്തിന്‍റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ വെച്ച് നരേന്ദ്ര മോദിയും രജനികാന്തും കൂടികാഴ്‌ച നടത്തിയിരുന്നു. അന്ന് മോദി പ്രധാനമന്ത്രി ആയിരുന്നില്ല. അന്ന് രജനിയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത് ഇരുവരുടെയും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. ഒരിക്കല്‍ രജനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.