ചെന്നൈ: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായിക സുജാത മോഹന് തമിഴ്‌നാട് സർക്കാരിന്‍റെ അംഗീകാരം. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സുജാതയെ മികച്ച പിന്നണി ഗായികക്കുള്ള കലൈമാമണി പുരസ്കാര ജേതാവായി പ്രഖ്യാപിച്ചാണ് തമിഴ്നാട് സർക്കാർ ആദരവ് അറിയിച്ചത്.
മലയാളത്തിന്‍റെ സുജാതക്ക് തമിഴ്‌നാട് സർക്കാരിന്‍റെ അംഗീകാരം - asai nadaka mandrum news
മികച്ച പിന്നണി ഗായികക്കുള്ള കലൈമാമണി പുരസ്കാരം സുജാതക്ക്.
മലയാളത്തിന്‍റെ സുജാതക്ക് തമിഴ്‌നാട് സർക്കാരിന്‍റെ അംഗീകാരം
കലാ, സാഹിത്യ രംഗത്തെ മികവിന് തമിഴ്നാട് ഇയൽ ഇസൈ നാടക മൺട്രം നൽകി വരുന്ന പുരസ്കാരമാണിത്. മുൻപും സുജാതക്ക് കലൈമാമണി അവാർഡ് ലഭിച്ചിട്ടുണ്ട്. സുജാതയെ കൂടാതെ, ശിവ കാർത്തികേയൻ, ഐശ്വര്യ രാജേഷ്, യോഗി ബാബു, ഗൗതം വാസുദേവ് മേനോൻ, ഡി. ഇമ്മൻ, എഡിറ്റർ ആന്‍റണി തുടങ്ങി ചലച്ചിത്രരംഗത്തെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവർ പുരസ്കാരാർഹരായി.
2020ൽ കലാ, സാഹിത്യ രംഗത്ത് മികവ് പുലർത്തിയ കലാകാരന്മാർക്കുള്ള പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്.