ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. എംജിഎം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എസ്.പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ - എസ്.പി ബാലസുബ്രഹ്മണ്യം കൊവിഡ്
ഓഗസ്റ്റ് അഞ്ചിനാണ് എസ്‌പിബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 74 വയസായ എസ്‌പി ബാലസുബ്രഹ്മണ്യം തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
എസ്.പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ
ഓഗസ്റ്റ് അഞ്ചിനാണ് എസ്‌പിബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 74 വയസായ എസ്‌പി ബാലസുബ്രഹ്മണ്യം തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കൊവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.