കേരളം

kerala

ETV Bharat / sitara

ബോഡി ഷെയ്‌മിങ് ഏറ്റവും വലിയ ദുരനുഭവം; പുതിയ മാറ്റത്തിൽ ജ്യോത്സ്‌ന - ബോഡി ഷെയ്‌മിങ് ഏറ്റവും വലിയ ദുരനുഭവം വാർത്ത

ശാരീരികമായും ആത്മീയമായും ആരോഗ്യവാന്മാരായിരിക്കുകയാണ് പ്രധാനമെന്ന് ജ്യോത്സ്‌ന പറയുന്നു. ഒപ്പം തന്‍റെ പഴയകാല ചിത്രവും ശരീരഭാരം കുറച്ച ശേഷമുള്ള ചിത്രവും ഗായിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു.

ബോഡി ഷെയ്‌മിങ് നേരിട്ടു ജ്യോത്സ്‌ന വാർത്ത  ജ്യോത്സ്‌ന ബോഡി ഷെയിമിങ് വാർത്ത  jyotsna radhakrishnan body shaming news  body shaming jyotsna news latest  playback singer jyotsna radhakrishnan news  പുതിയ മാറ്റത്തിൽ ജ്യോത്സ്‌ന വാർത്ത  ബോഡി ഷെയ്‌മിങ് ഏറ്റവും വലിയ ദുരനുഭവം വാർത്ത  ഗായിക ജ്യോത്സ്‌ന പുതിയ ഫോട്ടോ വാർത്ത
ബോഡി ഷെയ്‌മിങ് ഏറ്റവും വലിയ ദുരനുഭവം

By

Published : Feb 13, 2021, 7:46 PM IST

ബോഡി ഷെയ്മിങ്ങായിരുന്നു താൻ വൈകാരികമായി നേരിട്ട ഏറ്റവും വലിയ അപമാനമെന്ന് ഗായിക ജ്യോത്സ്‌ന രാധാകൃഷ്‌ണൻ. അമിതഭാരമോ വലിപ്പക്കൂടുതലോ ഒരു ഭീകരമായ കാര്യമല്ലെന്നും ശരീരഭാരം കുറക്കുമ്പോഴാണ് ആത്മമൂല്യമുണ്ടാകുക എന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും ജ്യോത്സ്‌ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ വ്യക്തമാക്കി. ഒപ്പം, പഴയകാലത്തെ ചിത്രവും ശരീരഭാരം കുറഞ്ഞ ശേഷമുള്ള പുതിയ ചിത്രവും ഗായിക പോസ്റ്റിനൊപ്പം ഉൾപ്പെടുത്തി.

തന്‍റെ ആരോഗ്യത്തിൽ മാറ്റം വരുത്താൻ സഹായിച്ച യോഗ ഗുരുവിനും പോഷകാഹാര വിദഗ്ധനും അവർ നന്ദി കുറിച്ചു. "ഈ യാത്രയിൽ, ഞാനെടുത്തു പറയേണ്ട രണ്ടു വ്യക്തികണ്ട്. ഒന്ന്, എന്‍റെ യോഗ ഗുരു, താര സുദർശനൻ, വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം പുലർച്ചെ അഞ്ച് മണിയാണെന്ന് എന്നെ പഠിപ്പിച്ചയാൾ. അതുപോലെ മിസ്റ്റർ മനീഷ്, എന്‍റെ പോഷകാഹാര വിദഗ്ധൻ. 2019 മുതൽ ഞാൻ അദ്ദേഹത്തിന്‍റെ നിർദേശം പിന്തുടരുന്നു. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങൾ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി. എല്ലാത്തിനുമുപരി ഞാനിപ്പോഴും മാറ്റത്തിന്‍റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങൾ നോക്കുമ്പോൾ, ഞാനിപ്പോഴും ‘വലിയ സൈസ് ഉള്ള കുട്ടി’യാണ്. അമിതമായ തീറ്റിയും കുടിയും എന്നെ ഇപ്പോഴും ആക്രമിക്കാറുണ്ട്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളും എനിക്കുണ്ട്, ഞാനതിനെ ഉൾകൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോകുന്തോറും ഞാൻ കൂടുതൽ പഠിക്കും," ജ്യോത്സ്‌ന രാധാകൃഷ്‌ണൻ കുറിച്ചു.

ബോഡി ഷെയിമിങ് നേരിട്ടപ്പോഴുള്ള അനുഭവം വിശദീകരിച്ചുകൊണ്ടാണ് താൻ എങ്ങനെയാണ് ശരീരത്തിൽ മാറ്റം വരുത്തിയതെന്ന് പോസ്റ്റിൽ കുറിച്ചത്. ശാരീരികമായും വൈകാരികമായും ആത്മീയമായും തന്നെത്തന്നെ നിയന്ത്രിക്കാനുള്ള തീരുമാനത്തിന്‍റെ ഫലമാണിതെന്നും അതിനായി ജീവിതശൈലി വരെ മാറ്റിയെന്നും കുറിപ്പിൽ ഗായിക വിശദമാക്കി. ഒപ്പം, ശാരീരികമായും ആത്മീയമായും ആരോഗ്യത്തോടെയിരിക്കുക എന്നത് പ്രധാനമാണെന്നും ജ്യോത്സ്‌ന ഓർമിപ്പിച്ചു.

ABOUT THE AUTHOR

...view details