Pinarayi Vijayan agrees to watch Meppadiyan: 'മേപ്പടിയാന്‍' കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയെന്ന് നടനും ചിത്രത്തിന്‍റെ നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍. ദുബായില്‍ വച്ചാണ് നടന്‍ മുഖ്യമന്ത്രിയെ കണ്ടത്. ഇക്കാര്യം താരം ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും പങ്കുവച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മകളിലൊന്നാണിതെന്ന് ഉണ്ണി കുറിച്ചു.
ഇങ്ങനെയൊരു കൂടിക്കാഴ്‌ച ഏര്‍പ്പെടുത്തിയതിന് ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നടന്‍ നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തിന്‍റെ ഏത് ആവശ്യത്തിനും താന്‍ ഒപ്പമുണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. മുഖ്യമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാകട്ടെയെന്നും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനാകട്ടെയെന്നും താരം കുറിച്ചു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
Also Read: നാരദന്‍ ഉടന്‍ എത്തും.. റിലീസ് തീയതി പുറത്ത്
Meppadiyan in Dubai Expo 2022 : ദുബായിലെ എക്‌സ്‌പോ 2020ല്‍ മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പവലിയനിലെ ഫോറം ലെവല്‍ 3ല്‍ ഫെബ്രുവരി ആറിനാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ദുബായ് എക്‌സ്‌പോ 2020ല്‍ പ്രദര്‍ശിപ്പിക്കുന്നത്.