മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വനില്‍ റിയാസ് ഖാനും. റിയാസ് ഖാന്‍ തന്നെയാണ് വിശേഷങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിനായി തായ്‌ലാന്‍റില്‍ പോകുകയാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു എന്നിവര്‍ ചിത്രീകരണത്തിനായി തായ്‌ലാന്‍റില്‍ എത്തിയതായി റിപ്പോട്ടുകളുണ്ടായിരുന്നു. തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്‍റെ ഭാഗമായേക്കും. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ റിയാസ് ഖാനും
മണിരത്നത്തിന്‍റെ സ്വപ്നപദ്ധതി കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയമോഹനാണ് സംഭാഷണം. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കും. മണിരത്നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ അതായത് രാജരാജ ചോളന്‍ ഒന്നാമനെ കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്നത്തിന്‍റെ സ്വപ്നപദ്ധതി കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍.
പൊന്നിയന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എം.ജി.ആര്‍ സിനിമ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലി മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി. 2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.