ഇന്ന് റിലീസ് ചെയ്‌ത മൈ സാന്‍റയാണ് ദിലീപിന്‍റെ ഏറ്റവും പുതിയ വിശേഷം. ഒപ്പം ക്രിസ്‌മസ് ആശംസകളുമായി താരം പങ്കുവെച്ചത് മകൾ മഹാലക്ഷ്‌മിക്കൊപ്പമുള്ള ചിത്രമാണ്. മൈ സാന്‍റയുടെ ട്രെയിലറുകളിലും പാട്ടുകളിലും ബേബി മാനസ്വിക്കൊപ്പം സാന്താക്ലോസ് വേഷത്തിലുള്ള ദിലീപിന്‍റെ ചിത്രങ്ങൾ ക്ലിക്കായവയായിരുന്നു. ക്രിസ്‌മസ് ദിനത്തിൽ ദിലീപും കാവ്യയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഫോട്ടോയിൽ സാന്താ വേഷത്തിലുള്ള ദിലീപിനൊപ്പം ഉള്ളത് താരജോഡികളുടെ മകൾ മഹാലക്ഷ്‌മിയാണ്.
ക്രിസ്‌മസ് ആശംസകളേകി ലിറ്റില്‍ സാന്‍റയും മൈ സാന്‍റയും; ഏറ്റെടുത്ത് ആരാധകർ - Dileep with his daughter
ദിലീപും ഇളയ മകൾ മഹാലക്ഷ്‌മിയും സാന്താക്ലോസ് വേഷത്തിലുള്ള ചിത്രം താരദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ലിറ്റില്‍ സാന്‍റയും മൈ സാന്‍റയും
"മേരി ക്രിസ്‌മസ്. എല്ലാവർക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്‌മസ് ആശംസകൾ," എന്ന് കാവ്യ മാധവനും ഫേസ്ബുക്കിൽ കുറിച്ചു. ലിറ്റില്‍ സാന്‍റ മഹാലക്ഷ്‌മിക്കും മൈ സാന്‍റ ദിലീപിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേർ എത്തുകയും ചെയ്‌തു.
സുഗീത് സംവിധാനം ചെയ്‌ത മൈ സാന്‍റ എത്തിയിരിക്കുന്നത് ഒരു മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ്. ഏഴു വയസുളള ഒരു പെണ്‍കുട്ടിയുടെയും സാന്തയുടെയും കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.