കേരളം

kerala

ETV Bharat / sitara

ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ബോംബേറ് ; അജിത് ആരാധകന് പരിക്ക് - Petrol Bomb thrown at Ajith fan

Petrol Bomb thrown at Ajith fan: 'വലിമൈ' പ്രദര്‍ശനത്തിനിടെ അജിത്‌ ആരാധകനെതിരെ ബോബേറ്

അജിത്‌ ആരാധകര്‍ക്ക്‌ നേരെ പെട്രോള്‍ ബോംബ്‌  Petrol Bomb thrown at Ajith fan  Valimai release
അജിത്‌ ആരാധകര്‍ക്ക്‌ നേരെ പെട്രോള്‍ ബോംബ്‌

By

Published : Feb 24, 2022, 8:17 PM IST

Valimai release: അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രം 'വലിമൈ' മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്‌ വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. 'വലിമൈ' ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

Petrol Bomb thrown at Ajith fan: എന്നാല്‍ 'വലിമൈ' പ്രദര്‍ശനത്തിനിടെ അജിത്‌ ആരാധകനുനേരെ ബോബേറ്‌ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തിയേറ്ററിന്‌ പുറത്ത്‌ പെട്രോള്‍ ബോംബ്‌ എറിഞ്ഞതായാണ് വിവരം. ഇന്ന്‌ പുലര്‍ച്ചയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ ഗാന്ധുപുരത്തിന്‍റെ സമീപ പ്രദേശത്തെ തിയേറ്ററിനടുത്ത്‌ മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ നവീന്‍ കുമാര്‍ എന്നയാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

'വലിമൈ'യുടെ ആദ്യ പ്രദര്‍ശനത്തിന് മുന്നോടിയായി തിയേറ്ററിന് മുന്നില്‍ അജിത്തിന്‍റെ ഫ്ലക്‌സ്‌ ബോര്‍ഡ്‌ സ്ഥാപിക്കുന്നതിനിടെയാണ് നവീന്‍ കുമാറിന് നേരെ ബോംബേറുണ്ടായതെന്നാണ് പറയപ്പെടുന്നത്. ഇതോടെ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കപ്പെട്ടു. അജിത്തിന്‍റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ ആരാധകര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസ്‌ നിഗമനം. തുടര്‍ന്ന്‌ തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

Also Read: സാള്‍ട്ട്‌ ആൻഡ്‌ പെപ്പര്‍ ലുക്കില്‍ പരുക്കനായി സെയ്‌ഫ്‌ അലി ഖാന്‍

ABOUT THE AUTHOR

...view details