വയനാട് : സിനിമയുടെ പ്രമോഷന് വേണ്ടി സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച നടി ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി വയനാട് കാട്ടിക്കുളം സ്വദേശിയായ അഡ്വ. ശ്രീജിത്ത് പെരുമന. ആശ ശരത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തുവെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. 'തന്‍റെ ഭർത്താവിനെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും' പറഞ്ഞ് ആശാശരത് ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ പ്രചാരണത്തിനായാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
സിനിമ പ്രമോഷനായി വ്യാജ വീഡിയോ ; നടി ആശാ ശരത്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍ - അഭിഭാഷകന്‍
ആശ ശരത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തുവെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്
![സിനിമ പ്രമോഷനായി വ്യാജ വീഡിയോ ; നടി ആശാ ശരത്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3745451-thumbnail-3x2-aahs.jpg)
സിനിമ പ്രമോഷനായി വ്യാജ വീഡിയോ ; നടി ആശാ ശരത്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍
എന്നാല്‍ വീഡിയോ പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തെ വഴിതെറ്റിക്കുന്നതാണ് എന്നാണ് പരാതിയിലെ പ്രധാന ആരോപണം. വീഡിയോ എത്രയും വേഗം നീക്കം ചെയ്യണമെന്നും അധികാരികളുടെ അനുമതിയില്ലാതെ ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നും ശ്രീജിത്ത് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാനും സന്ദേശം കാരണമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഫേസ്ബുക്കിലൂടെ പരാതിയുടെ വിവരങ്ങൾ ശ്രീജിത്ത് പങ്കുവയ്ക്കുകയും ചെയ്തു.
Last Updated : Jul 4, 2019, 10:35 PM IST