കേരളം

kerala

ETV Bharat / sitara

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി ; താരനിബിഡമായി വിവാഹസല്‍ക്കാരം - താരനിബിഡമായി വിവാഹസല്‍ക്കാരം

വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് മമ്മൂട്ടിയടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി ; താരനിബിഡമായി വിവാഹസല്‍ക്കാരം

By

Published : May 6, 2019, 10:07 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പേളി - ശ്രീനിഷ് പ്രണയത്തിന് വിവാഹ സാക്ഷാത്കാരം. ആലുവയില്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകൾ ഇന്നലെ നടന്നു. റിസപ്ഷന്‍ ഈ മാസം എട്ടിന് പാലക്കാട്ട് നടക്കും. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടന്ന വിവാഹവിരുന്നില്‍ പങ്കെടുക്കാനും നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാനുമായി മമ്മൂട്ടി അടക്കം സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

ബിഗ് ബോസ് സെറ്റില്‍ പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്ന് വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിന് ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.

പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16ന് വിവാഹനിശ്ചയം നടന്നതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്.

ABOUT THE AUTHOR

...view details