സമൂഹമാധ്യമങ്ങളില്‍ തരംഗമായി പേളി മാണിയുടെ വിവാഹ ചിത്രവും കുറിപ്പും - Pearle Maaney wedding
കഴിഞ്ഞ വർഷം മെയ് മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു-ക്രിസ്‌ത്യന്‍ ആചാരപ്രകാരം നടന്നത്.
പേളി മാണി
ബിഗ് ബോസ് ഷോയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായി പിന്നീട് വിവാഹം ചെയ്‌തവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. താരങ്ങളുടെ സന്തോഷങ്ങളും യാത്രകളുമെല്ലാം സമൂഹ മാധ്യമങ്ങളും സ്‌നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ വർഷം മെയ് മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നതും. എന്നാൽ, വിവാഹ വേളയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീനിഷിനോടുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് പേളി എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.