നടിയും അവതാരികയുമായ പേർളി മാണി മലയാളികളുടെ പ്രിയ താരമാണ്. ഒപ്പം, ആരാധർക്ക് ഏറെ ഇഷ്‌ടമാണ് പേർളിയുടെ ചുരുണ്ട മുടിയും. എന്നാൽ, ചുരുണ്ട മുടിയുടെ ഗെറ്റപ്പിൽ നിന്നും വ്യത്യസ്‌ത ലുക്കിൽ എത്തിയ പേർളിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മഞ്ഞ സാരി ഉടുത്ത് മുടി അഴിച്ചിട്ട് നില്‍ക്കുന്ന ചിത്രത്തിനൊപ്പം "എനിക്ക് നീണ്ട മുടി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയിരിക്കും, ഇതൊരു വിപുലീകരണമാണ്," എന്നാണ് പേര്‍ളി കുറിച്ചത്.
കേർളി പേർളി; പുതിയ ലുക്കിലെ ചിത്രം വൈറൽ - കേർളി പേർളി
മഞ്ഞ സാരി ഉടുത്ത് മുടി അഴിച്ചിട്ട് നില്‍ക്കുന്ന ചിത്രം പേർളി മാണി ഫേസ്‌ബുക്കിൽ പങ്കുവച്ചു. താരത്തിന്‍റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.
പേർളി മാണി
താരത്തിന്‍റെ പോസ്റ്റിന് നിരവധി പേർ കമന്‍റ് ചെയ്‌തു. പേർളി വളരെ മനോഹരിയായിരിക്കുന്നു. എങ്കിലും കേർളി പേർളിയാണ് കൂടുതൽ സൂപ്പർ എന്നാണ് ആരാധകരുടെ അഭിപ്രായം. കൂടാതെ, ചുരുളമ്മയെന്നും പേർളിയെ വിശേഷിപ്പിക്കുന്നുണ്ട്. പുതിയ ലുക്കിൽ പേർളിയെ തിരിച്ചറിയാൻ പ്രയാസമുണ്ടെന്നും പോസ്റ്റിന് മറുപടി ലഭിക്കുന്നുണ്ട്.