പ്രകൃതിക്കായാണ് എല്ലാം ജൂണ്‍ അഞ്ചിനും പരിസ്ഥിതി ദിനം വിപുലമാക്കി ആഘോഷിക്കുന്നത്. ഈ ആഘോഷത്തിന്‍റെ ഭാഗമാകുകയാണ് നടി പേളി മാണിയും. മകള്‍ നിലയ്‌ക്ക് പ്രകൃതിയെന്ന അത്ഭുതത്തെ ഈ പരിസ്ഥിതി ദിനത്തില്‍ പരിചയപ്പെടുത്തികൊടുക്കുകയാണ് പേളി മാണി . അമ്മയുടെ കൈകളില്‍ ഇരുന്നുകൊണ്ട് നില പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രം പേളി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദാണ് അമ്മയുടെയും മകളുടെയും മനോഹരമായ ചിത്രം ക്യാമറയിലാക്കിയത്.
'ധാരാളം മാജിക്കും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്‍റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകള്‍ ഇപ്പോള്‍ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകള്‍ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോള്‍ തീര്‍ത്തും വ്യത്യസ്ഥമായ പുത്തനൊരു ലോകമാണ് എനിക്ക് കാണാന്‍ സാധിക്കുന്നത്....' പേളി മാണി കുറിച്ചു.