കേരളം

kerala

ETV Bharat / sitara

പേളിഷിന്‍റെ ആദ്യത്തെ കൺമണി; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് പേളി മാണി - pearle maaney girl born news latest

പേളി മാണിക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രം പേളി ആരാധകരുമായി പങ്കുവെച്ചു

പേളി മാണി ശ്രീനിഷ് അരവിന്ദ് സിനിമ വാർത്ത  ശ്രീനിഷ് അരവിന്ദ് കുഞ്ഞ് വാർത്ത  പേളി മാണി പെൺകുഞ്ഞ് വാർത്ത  srinish aravind blessed with a baby girl news latest  srinish aravind pearle maaney baby news  pearle maaney girl born news latest  pearlish baby girl news latest
പേളിഷിന്‍റെ ആദ്യത്തെ കൺമണി;

By

Published : Mar 21, 2021, 12:40 PM IST

മലയാളികളുടെ പ്രിയതാരവും അവതാരകയുമായ പേളി മാണിക്കും നടൻ ശ്രീനിഷ് അരവിന്ദിനും കുഞ്ഞ് പിറന്നു. തങ്ങൾക്ക് ഒരു പെൺ കുഞ്ഞ് പിറന്നുവെന്ന് ശ്രീനിഷാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. "ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനത്തെ കുറിച്ച് ഞങ്ങൾ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്‍റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും അടിപൊളിയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി," എന്ന് ആദ്യത്തെ കൺമണിയുടെ വരവറിയിച്ച് ശ്രീനിഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് പേളി മാണിയും ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചു. ഒപ്പം കുഞ്ഞിനൊപ്പമുള്ള ചിത്രവും നടി പോസ്റ്റിൽ ചേർത്തിട്ടുണ്ട്. കുഞ്ഞിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും നിർദേശിച്ചിരുന്നെങ്കിലും തന്‍റെ ആരാധകരുൾപ്പെടുന്ന കുടുംബത്തിനായി കുഞ്ഞിനെ പരിചയപ്പെടുത്തുന്നുവെന്നാണ് പേളി മാണി പോസ്റ്റിലൂടെ പറഞ്ഞത്.

"പെൺകുഞ്ഞാണ്... ഈ മനോഹര നിമിഷം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങൾ രണ്ടുപേരും ആരോഗ്യവതിയും സന്തുഷ്ടരുമാണ്... മിസ്റ്റർ ഡാഡി ശ്രീനിഷ് അരവിന്ദ് അൽപ്പം ക്ഷീണത്തിലായതിനാൽ ഉറങ്ങുകയാണ്, അത് കുഴപ്പമില്ല. കുഞ്ഞിന്‍റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. എന്നാൽ, നിങ്ങൾ ഓരോരുത്തരും എന്‍റെ കുടുംബമായതിനാൽ ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു," എന്നാണ് പേളി കുറിച്ചത്.

പേളിയുടെയും ശ്രീനിഷിന്‍റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളും വാർത്താമാധ്യമങ്ങളും വലിയ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് ടിവി റിയാലിറ്റി ഷോയിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പേളിഷ് എന്നാണ് ആരാധകർ താരജോഡികളെ വിശേഷിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details