കേരളം

kerala

ETV Bharat / sitara

'പാമ്പിന്‍റെയും പാവാടേടേം കഥ പറഞ്ഞ ആഖ്യാതാവ്': അനിലിനെ ഓർമിച്ച് തിരക്കഥാകൃത്ത് - anil demise news

പാവാട സിനിമയുടെ കഥ പറയുന്ന കള്ളുകുടിക്കാരനെ അവതരിപ്പിച്ച അനിൽ നെടുമങ്ങാടിനെ കുറിച്ചുള്ള ഓർമകൾ ഹൃദയഭേദകമായ കുറിപ്പിലൂടെ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ

അനിലിനെ ഓർമിച്ച് തിരക്കഥാകൃത്ത് വാർത്ത  പാമ്പിന്‍റെയും പാവാടേടേം കഥ വാർത്ത  അനിൽ നെടുമങ്ങാടിന്‍റെ നഷ്‌ടം അനുശോചനം വാർത്ത  തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ വാർത്ത  bipin chandran's emotional note anil nedumangad news  pavada script writer bipin chandran news  anil demise news  pavada film story teller news
പാമ്പിന്‍റെയും പാവാടേടേം കഥ പറഞ്ഞ ആഖ്യാതാവ്

By

Published : Dec 26, 2020, 1:32 PM IST

"സംസ്കൃത നാടകങ്ങളിലെ സൂത്രധാരന് സമാനമായി, താൻ തിരക്കഥ എഴുതിയ പാവാടയിലെ കഥയുടെ ചരട് പിടിച്ച അനിലിനെ മരണം വല്ലാത്തൊരു ഇരുളാഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിരിക്കുന്നു. അനിലിന് കരിയറിലെ ഏറ്റവും മികച്ച വേഷം കൊടുത്ത സച്ചിയേട്ടന്‍റെ ജന്മദിനം കൂടിയായിരുന്നു." അപ്രതീക്ഷിതമായ ആ ദുഃഖവാർത്തയെ ഉൾക്കൊള്ളാൻ ഇനിയും മലയാളിക്ക് സാധിച്ചിട്ടില്ല. നഷ്‌ടപ്പെടുമ്പോഴാണ് അനിലിനോടുള്ള സ്‌നേഹം കൂടുതൽ അടുത്തറിയുന്നതെന്ന് ഓരോ പ്രേക്ഷകനും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. സുഹൃത്തിനായി കുറേ കഥാപാത്രങ്ങൾ കരുതിവെച്ചിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. അതിനാൽ തന്നെ, മലയാളസിനിമക്ക് പുതിയ വാഗ്‌ദാനമാകുന്ന അനിൽ നെടുമങ്ങാടിന്‍റെ നഷ്‌ടം വളരെ വലുതാണ്.

പാവാട എന്ന ചിത്രത്തിൽ തന്‍റെ തിരക്കഥയിൽ ഒരു കഥാപാത്രമെന്നതിനുപരി മറ്റൊരു വലിയ ആത്മബന്ധമൊന്നുമില്ലായിരുന്നു. എന്നാൽ, സിനിമയിൽ പാമ്പിന്‍റെയും പാവാടേടേം കഥ പറഞ്ഞ് വെള്ളക്കല്ല് ഷാപ്പിലെ പറ്റുപടിക്കാരനായി അയാൾ പ്രേക്ഷകനെ ചിത്രത്തിലേക്ക് പിടിച്ചിടുകയായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ പറയുന്നത്.

2020ലെ ക്രിസ്‌മസ് വളരെ മോശം ദിനമായിരുന്നുവെന്നും വൈകിട്ട് അനിലിന്‍റെ മരണവാർത്ത കൂടിയായപ്പോൾ അത് വലിയ ആഘാതമായെന്നും അദ്ദേഹം വ്യക്തമാക്കി. പലരും വെറുതെ പറയുന്നതുപോലെ ചുമ്മാതൊരു രംഗബോധമില്ലാ കോമാളിയല്ല മരണമെന്നും തട്ട് തകർത്തുവാരി ആടിത്തിമിർത്ത് നിൽക്കുന്ന ആർട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന സാഡിസ്റ്റാണ് മരണമെന്നും തിരക്കഥാകൃത്ത് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അനിലിനായി ഒരു വേഷം കരുതിയിരുന്നുവെന്നും അതിന് മുൻപേ അനിൽ അങ്ങ് പോയെന്നും ഹൃദയഭേദകമായ വാക്കുകളിലൂടെ ബിപിൻ ചന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details