കേരളം

kerala

ETV Bharat / sitara

ഇനിയങ്ങോട്ട് സുഖവാ... ട്രാന്‍സ് ടീമിനെ ശപിച്ച് പാസ്റ്ററുടെ പ്രസംഗം - Pastor talking

ഗ്രേസ് ഫാമിലി ടിവി എന്ന വാട്ടര്‍മാര്‍ക്കോടെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പാസ്റ്റര്‍ വേഷം ധരിച്ച ഒരാള്‍ സ്റ്റേജില്‍ നിന്നിറങ്ങി വിശ്വാസികള്‍ക്ക് നടുവില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണുള്ളത്

Pastor talking about trance malayalam movie  ഇനിയങ്ങോട്ട് സുഖവാ... ട്രാന്‍സ് ടീമിനെ ശപിച്ച് പാസ്റ്ററുടെ പ്രസംഗം  ട്രാന്‍സ് ടീമിനെ ശപിച്ച് പാസ്റ്ററുടെ പ്രസംഗം  പാസ്റ്ററുടെ പ്രസംഗം  വിന്‍സെന്‍റ് വടക്കന്‍  ഫഹദ് ഫാസില്‍  നസ്രിയ നസീം  Pastor talking  trance malayalam movie
ഇനിയങ്ങോട്ട് സുഖവാ... ട്രാന്‍സ് ടീമിനെ ശപിച്ച് പാസ്റ്ററുടെ പ്രസംഗം

By

Published : Mar 7, 2020, 9:39 AM IST

രോഗശാന്തി ശുശ്രൂഷയുടെയും ആത്മീയ പ്രചരണത്തിന്‍റെയും പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്ത് നടത്തുന്ന തട്ടിപ്പുകളെ പ്രമേയമാക്കിയ ട്രാന്‍സ് സിനിമയെയും അണിയറപ്രവര്‍ത്തകരെയും ശപിച്ച് പാസ്റ്ററുടെ വീഡിയോ. ഗ്രേസ് ഫാമിലി ടിവി എന്ന വാട്ടര്‍മാര്‍ക്കോടെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പാസ്റ്റര്‍ വേഷം ധരിച്ച ഒരാള്‍ സ്റ്റേജില്‍ നിന്നിറങ്ങി വിശ്വാസികള്‍ക്ക് നടുവില്‍ സംസാരിക്കുകയാണ്. സിനിമയെടുക്കാന്‍ കഥ ഇല്ലാത്തതുകൊണ്ടാണ് പാസ്റ്റര്‍മാരെ വിഷയമാക്കി അവര്‍ സിനിമ ചെയ്തതെന്ന് ആവേശഭരിതനായി പാസ്റ്റര്‍ പറയുന്നതും കേള്‍ക്കാം.

'സിനിമ ഒന്നുമില്ലാത്തതിനാല്‍ പാസ്റ്റര്‍മാരാണ് ഇപ്പോള്‍ വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച്‌ പിടിച്ച്‌... ഞം ഞം വച്ച്‌ തിന്ന്.... എന്താ കൊഴപ്പം... അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്‍റെ സഭകളില്‍, ലക്ഷങ്ങള്‍... കോടികള്‍ ഇത് വരെ വന്നിട്ടില്ല.കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്‍റെ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്.... യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതില്‍ നമുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച്‌ ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു..... എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കുമൊക്കെ സുഖവാ... ഇനിയങ്ങോട്ട് സുഖവാ... എന്നാന്നറിയോ.... കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാന്‍... ആ തമ്പുരാന്‍റെ... കൃപ അതിന്‍റെ മേല്‍ വ്യാപരിക്കും....' ട്രാന്‍സ് എന്ന സിനിമക്ക് മേല്‍ ദൈവ പ്രവൃത്തി വെളിപ്പെടുന്നതോടെ കാര്യങ്ങള്‍ മനസിലാകുമെന്ന് അവസാനം പാസ്റ്റര്‍ പറയുമ്പോള്‍ വിശ്വാസികള്‍ ആവേശം കൊള്ളുന്നതും വീഡിയോയില്‍ കാണാം. കരുതിയിരുന്നോ എന്നുള്ള തരത്തില്‍ ട്രാന്‍സ് അണിയറക്കാരെ മുഴുവന്‍ കളിയാക്കിക്കൊണ്ടുള്ളതാണ് നാല് മിനിറ്റും പത്ത് സെക്കന്‍റുമുള്ള വീഡിയോ. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും നസ്രിയയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍സെന്‍റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ABOUT THE AUTHOR

...view details