പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന 'വർത്തമാന'ത്തിന്‍റെ ടീസറെത്തി. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന മലയാളചിത്രം ജെഎൻയു സമരമാണ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പാർവതിക്കൊപ്പം റോഷന്‍ മാത്യുവും സിദ്ദിഖും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്‍റെ രചയിതാവ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറിനൊപ്പം ആര്യാടന്‍ ഷൗക്കത്തും നിര്‍മാണത്തിൽ പങ്കാളിയാകുന്നു.
ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളുടെ സമരവുമായി 'വർത്തമാനം' ടീസറെത്തി - siddique roshan mathew parvathy thiruvoth film news
പാർവതി തിരുവോത്ത്, റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തു. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളിലെത്തും.
ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളുടെ സമരവുമായി വർത്തമാനം ടീസറെത്തി
റഫീഖ് അഹമ്മദും വിശാല്‍ ജോണ്‍സണും ചേർന്ന് ചിത്രത്തിലെ വരികൾ ഒരുക്കിയിരിക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം. എൻ. അളഗപ്പൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായിരുന്നു.
ആദ്യം പ്രദർശനാനുമതി വിലക്കിയിരുന്ന വർത്തമാനം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി അനുമതി നൽകിയതിന് ശേഷമാണ് റിലീസിനെത്തുന്നത്. അടുത്ത മാസം 19ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.