വീണ്ടും മലയാളത്തിൽ ഒരു താരവിവാഹമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. യുവതാരങ്ങളായ അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും തമ്മിലുള്ള വിവാഹത്തിന്‍റെ തിയതിയല്ല ഹാഷ്‌ടാഗിലുള്ളത്. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച സേവ് ദ ഡേറ്റ് ചിത്രം സിനിമയുടെ പ്രൊമോഷനാണെന്ന് ആർക്കും തോന്നിയില്ല. കൂടാതെ, വിനയ്‌ഫോർട്ട് ആശംസകൾ നേർന്നുകൊണ്ട് ഇവരുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തപ്പോഴും ആർക്കും സംശയം ഉണ്ടായില്ല.
നോക്കണ്ടുണ്ണീ ഇത് അതല്ല; അരുണ്‍ കുര്യന്‍റെയും ശാന്തി ബാലചന്ദ്രന്‍റെയും സേവ് ദ ഡേറ്റ് ചിത്രം വൈറലാകുന്നു - Santhi Balachandran
'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്‍റെ പാക്കപ്പ് കഴിഞ്ഞതിന്‍റെ സന്തോഷവും സിനിമയുടെ റിലീസുമാണ് സേവ് ദ ഡേറ്റ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
എന്നാൽ, ഇത് വിവാഹത്തിന്‍റെ സേവ് ദ ഡേറ്റല്ല, പകരം ഫെബ്രുവരി 21ന് പുറത്തിറങ്ങാനിരിക്കുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്‍റെ പാക്കപ്പ് കഴിഞ്ഞതിന്‍റെ സന്തോഷവും സിനിമയുടെ റിലീസുമാണ് ചിത്രം സൂചിപ്പിക്കുന്നത്. ആനന്ദം, വെളിപാടിന്‍റെ പുസ്‌തകം, തമാശ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ നടനാണ് അരുൺ കുര്യൻ. തരംഗം, ജെല്ലിക്കട്ട് എന്നിവയിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രനും മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ്. അതേസമയം, വ്യത്യസ്‌ത രീതിയിലുള്ള ഈ സേവ് ദ ഡേറ്റ് ചിത്രത്തിലെ ടാഗിൽ ക്ലിക്ക് ചെയ്‌താൽ മാത്രമേ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സിനിമക്കുള്ള സേവ് ദ ഡേറ്റാണെന്ന് മനസ്സിലാകൂ എന്നതാണ് മറ്റൊരു കൗതുകം. ശംഭു പുരുഷോത്തമന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ടാണ് നായകനായെത്തുന്നത്. ശ്രിന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.