നടിയും പ്ലേ ബോയ് മോഡലുമായ 52കാരി പമേല ആന്‍റേഴ്‌സണ്‍ അഞ്ചാമതും വിവാഹം കഴിച്ചിട്ട് വെറും 12 ദിവസങ്ങള്‍ മാത്രമാണായത്. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് പമേലയെ വിവാഹം ചെയ്തത്. എന്നാല്‍ 12 ദിവസം മാത്രം നീണ്ടുനിന്ന പീറ്റേഴ്സുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പമേല ഇപ്പോള്‍. 'ജീവിതം ഒരു യാത്രയും പ്രണയം ഒരു പ്രക്രിയയുമാണ്. ഈ ആഗോള സത്യം മനസില്‍ വെച്ച് കൊണ്ടുതന്നെ ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ ഔദ്യോഗിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നു' പമേല പറഞ്ഞു.
12 ദിവസം മാത്രം നീണ്ട ദാമ്പത്യം; അഞ്ചാം വിവാഹമോചനത്തിന് ഒരുങ്ങി പമേല ആന്‍റേഴ്‌സണ്‍ - പമേല ആന്‍റേഴ്‌സണ്‍ അഞ്ചാമതും വിവാഹം കഴിച്ചു
മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്‌സണാണ് പമേലയെ വിവാഹം ചെയ്തത്. എന്നാല്‍ 12 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പമേല വ്യക്തമാക്കി

വിവാഹത്തിന്‍റെ ഓദ്യോഗിക നടപടിക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പമേല സ്വദേശമായ കാനഡയിലാണ് ഇപ്പോള്‍. ബാറ്റ്മാന്‍ സിനിമയുടെ നിര്‍മാതാവാണ് 74കാരനായ പീറ്റേഴ്സ്. മലീബുവില്‍ നടന്ന സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. പമേല നേരത്തേ മൂന്ന് പേരെ വിവാഹം ചെയ്തിരുന്നു. ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത പമേല പോക്കര്‍ പ്ലെയര്‍ റിക്കസലോമോനെ രണ്ട് തവണ വിവാഹം ചെയ്തു. അടുത്ത കാലത്തായി ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായി പ്രണയത്തിലുമായിരുന്നു പമേല. കൊളമ്പിയ പിക്ച്ചേഴ്സിന്‍റെ സഹ ചെയര്‍മാനായിരുന്നു പീറ്റേഴ്സ്. 1980ല്‍ പ്ലേ ബോയ് മാന്‍ഷനില്‍ വെച്ചാണ് പീറ്റേഴ്സ് ആദ്യമായി പമേലയെ കാണുന്നത്. അധികം വൈകാതെ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തുകയും പിന്നീട് വേര്‍പിരിഞ്ഞ ഇരുവരും മൂന്ന് പതിറ്റാണ്ടിന് ശേഷം ഒന്നിക്കുകയുമായിരുന്നു.