ഹോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ പമേല ആന്‍ഡേഴ്‌സണ്‍ വീണ്ടും വിവാഹിതയായി. നടിയുടെ ബോഡിഗാര്‍ഡായ ഡാന്‍ ഹെയ്ഹസ്റ്റാണ് വരന്‍. താരത്തിന്‍റെ അഞ്ചാം വിവാഹമാണിത്. ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ കൊളംബിയയിലെ വാൻകൂവർ ദ്വീപിലുള്ള താരത്തിന്‍റെ വീടിന്‍റെ മൈതാനത്ത് നടന്ന അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് 53 കാരിയായ താരം ഹെയ്‌ഹർസ്റ്റിനെ വിവാഹം കഴിച്ചത്. ക്രീം നിറത്തില്‍ പഫ് സ്ലീവോട് കൂടിയായ നീളന്‍ ഗൗണും ലോങ് വെയ്‌ലും ധരിച്ചാണ് പമേല വിവാഹത്തിനെത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു ഡാനിന്‍റെ വേഷം.
ബോഡിഗാര്‍ഡിനെ വിവാഹം ചെയ്‌ത് നടി പമേല ആന്‍ഡേഴ്‌സണ്‍ - Pamela Anderson
നടിയുടെ ബോഡിഗാര്‍ഡായ ഡാന്‍ ഹെയ്ഹസ്റ്റാണ് വരന്‍. താരത്തിന്‍റെ അഞ്ചാം വിവാഹമാണിത്
![ബോഡിഗാര്‍ഡിനെ വിവാഹം ചെയ്‌ത് നടി പമേല ആന്‍ഡേഴ്‌സണ്‍ Pamela Anderson secretly married her bodyguard Dan Hayhurst ബോഡിഗാര്‍ഡിനെ വിവാഹം ചെയ്‌ത് നടി പമേല ആന്‍ഡേഴ്‌സണ്‍ നടി പമേല ആന്‍ഡേഴ്‌സണ്‍ നടി പമേല ആന്‍ഡേഴ്‌സണ്‍ വിവാഹം നടി പമേല ആന്‍ഡേഴ്‌സണ്‍ വാര്‍ത്തകള്‍ Pamela Anderson secretly married her bodyguard Pamela Anderson husbands news Pamela Anderson Pamela Anderson news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10413294-908-10413294-1611836298581.jpg)
പമേലയുടെ ആദ്യ ഭര്‍ത്താവ് ഡ്രമ്മറായ ടോമി ലീയായിരുന്നു. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമേലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടുനിന്നില്ല. പമേല ലീയ്ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് 1998ല്‍ ഇരുവരും വിവാഹ മോചിതരായി. പിന്നീട് മാര്‍ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി പമേലയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞു. തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്‌തു. അതും വിവാഹമോചനത്തില്‍ അവസാനിച്ചു. പിന്നീട് അമേരിക്കന്‍ പോക്കര്‍ പ്ലെയര്‍ റിക്ക് സോളമനെ വിവാഹം ചെയ്‌തുവെങ്കിലും 2008ല്‍ വിവാഹമോചിതരായി. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്സിനെയാണ് പിന്നീട് 2020ല്‍ പമേല വിവാഹം ചെയ്‌തത്. ഈ ബന്ധം 12 ദിവസം പിന്നിട്ടപ്പോള്‍ വേര്‍പിരിഞ്ഞു. സോഷ്യല്‍മീഡിയ ഉപേക്ഷിക്കുകയാണെന്ന് പമേല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ വിവാഹ വാര്‍ത്ത എത്തിയത്.