പാലക്കാട്: പാലക്കാടിന് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാനിക്കാൻ രാജ്യാന്തര ചലച്ചിത്രമേള ഉപകരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ മുണ്ടൂര്‍ സേതുമാധവന്‍. ജില്ലയിൽ ആദ്യമായെത്തുന്ന മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലൂടെ ലോകത്തിന്‍റെ മാറ്റം പാലക്കാട്ടുകാർക്കു ദർശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ മീഡിയാ സെല്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎഫ്എഫ്കെയിലൂടെ പാലക്കാട്ടുകാർക്ക് ലോകത്തിന്‍റെ മാറ്റം ദർശിക്കാം; മുണ്ടൂര്‍ സേതുമാധവന്‍ - palakkad iffk latest news
പാലക്കാട് ആദ്യമായി സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെയിലൂടെ പാലക്കാട്ടുകാർക്ക് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാനിക്കാനാകുമെന്നും സാഹിത്യകാരൻ മുണ്ടൂര്‍ സേതുമാധവന്‍ പറഞ്ഞു.
![ഐഎഫ്എഫ്കെയിലൂടെ പാലക്കാട്ടുകാർക്ക് ലോകത്തിന്‍റെ മാറ്റം ദർശിക്കാം; മുണ്ടൂര്‍ സേതുമാധവന്‍ ഐഎഫ്എഫ്കെ പാലക്കാട് പുതിയ വാർത്ത പാലക്കാട് ഐഎഫ്എഫ്കെ വാർത്ത ലോകത്തിന്‍റെ മാറ്റം ദർശിക്കാം ഐഎഫ്എഫ്കെ വാർത്ത ഐഎഫ്എഫ്കെ 2021 വാർത്ത ലോകത്തിന്‍റെ മാറ്റം ദർശിക്കാം മുണ്ടൂര്‍ വാർത്ത മുണ്ടൂര്‍ സേതുമാധവന്‍ പാലക്കാട് വാർത്ത മുണ്ടൂര്‍ സേതുമാധവന്‍ ഐഎഫ്എഫ്കെ വാർത്ത സാഹിത്യകാരൻ മുണ്ടൂര്‍ സേതുമാധവന്‍ ചലച്ചിത്രമേള വാർത്ത mundoor sethumadhavan iffk news latest mundoor sethumadhavan palakkadu news mundoor change of world through iffk news palakkad iffk latest news iffk palakkad 2021 news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10825762-thumbnail-3x2-mudooriffk.jpg)
ഐഎഫ്എഫ്കെയിലൂടെ പാലക്കാട്ടുകാർക്ക് ലോകത്തിന്‍റെ മാറ്റം ദർശിക്കാം
അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍, അക്കാദമി എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍, ജി.പി രാമചന്ദ്രന്‍, പ്രിയ കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേരള ഫിലിം ചേമ്പര്‍ മുന്‍ ഭാരവാഹി എന്‍. നന്ദകുമാറാണ് ഫെസ്റ്റിവല്‍ ഓഫിസ് ഉദ്ഘാടനം ചെയ്തത്.