21 മനോഹര ചിത്രങ്ങള്‍, കോട്ടയം നസീര്‍ സകലകലാവല്ലഭന്‍... - actor kottayam nazeer pictures
ലോക്ക് ഡൗണ്‍ കാലത്തെ 21 ദിവസം കോട്ടയം നസീര്‍ വിരസതമാറ്റിയത് മനോഹരമായ 21 ചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു
മിമിക്രിയിലൂടെയും അഭിനയത്തിലൂടെയും മലയാളിക്ക് സുപരിചിതനായ കോട്ടയം നസീര്‍ മികച്ച ചിത്രകാരന്‍ കൂടിയാണ്. ലോക്ക് ഡൗണ്‍ കാലത്തെ 21 ദിവസം കോട്ടയം നസീര്‍ വിരസതമാറ്റിയത് മനോഹരമായ 21 ചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു. ഇപ്പോള്‍ വരച്ച ചിത്രങ്ങളുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ലോക്ക് ഡൗണ്‍ കാലം ക്രിയാന്മകമായി ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. കലാരംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം വീഡിയോ പങ്കുവെച്ച് കഴിഞ്ഞു. ജീവസുറ്റ ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങള്‍ വരക്കാന്‍ താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കോട്ടയം നസീര്‍ പറഞ്ഞു.