കേരളം

kerala

ETV Bharat / sitara

'മരിക്കാന്‍ പേടിയുണ്ടോ...???' 2 മിനിറ്റ്‌ മുള്‍മുനയില്‍ നിര്‍ത്തി 'പട' - Life based story Pada

Pada official trailer: 'പട'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രണ്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

Pada official trailer  മുള്‍മുനയില്‍ നിര്‍ത്തി 'പട'  'പട'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി  Life based story Pada  Pada cast and crew
'മരിക്കാന്‍ പേടിയുണ്ടോ...???' 2 മിനിറ്റ്‌ മുള്‍മുനയില്‍ നിര്‍ത്തി 'പട'

By

Published : Mar 3, 2022, 4:22 PM IST

Pada official trailer: കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്‌, വിനായകന്‍, ദിലീഷ്‌ പോത്തന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ കെ.എം സംവിധാനം ചെയ്യുന്ന 'പട'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രണ്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. ഏറെ പ്രതീക്ഷ നല്‍കുന്നതാണ് 'പട'യുടെ ട്രെയ്‌ലര്‍.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്‌, വിനായകന്‍, ദിലീഷ്‌ പോത്തന്‍, ഇന്ദ്രന്‍സ്‌, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, കനി കുസൃതി തുടങ്ങിയവരാണ് ട്രെയ്‌ലറില്‍ മിന്നിമറയുന്നത്‌. മഞ്ജു വാര്യര്‍, പൃഥ്വിരാജ്‌, ഫഹദ്‌ ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരുടെ ഒഫിഷ്യല്‍ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്‌.

Life based story Pada: 25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാലക്കാട്ട്‌ കലക്‌ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയാണ് 'പട'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്‌. യഥാര്‍ഥ സംഭവത്തിന്‍റെ പിന്നാമ്പുറം സസ്‌പെന്‍സ്‌ ത്രില്ലറായാണ് ചിത്രം തിയേറ്ററുകളിലെത്തുക. 1996 ഒക്‌ടോബര്‍ 4ന്‌ പാലക്കാട്ട്‌ കലക്‌ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവം സംസ്ഥാനത്തെ ആദിവാസികളുടെ സമര ചരിത്രത്തിലെ നിര്‍ണായക സംഭവമായിരുന്നു. നഷ്‌ടപ്പെട്ട ഭൂമിക്ക്‌ പകരം ഭരണകൂടം മറ്റൊരിടം കാട്ടിയപ്പോള്‍ അന്നുവരെ സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് പടയിലും കാണാനാവുക. കേരളമറിയുന്ന യഥാര്‍ഥ സംഭവം സിനിമയാകുമ്പോള്‍ അതിന്‍റെ പിന്നിലെ രാഷ്‌ട്രീയ കാരണങ്ങള്‍ കൂടിയാണ് 'പട' അന്വേഷിക്കുന്നതെന്ന്‌ സംവിധായകന്‍ പറയുന്നു.

Pada cast and crew: പ്രകാശ്‌ രാജ്‌, ജഗദീഷ്‌, സലിം കുമാര്‍, കനി കുസൃതി, ഉണ്ണിമായ പ്രസാദ്‌ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഇ ഫോര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌, എ.വി.എ പ്രൊഡക്ഷന്‍സ്‌ എന്നിവയുടെ ബാനറില്‍ മുകേഷ്‌ ആര്‍.മെഹ്‌ത, എ.വി അനൂപ്‌, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ മുഹമ്മദ്‌ എഡിറ്റിങും നിര്‍വഹിക്കും. വിഷ്‌ണു വിജയ്‌ ആണ്‌ സംഗീതം.

Also Read: ചൂലെടുത്ത്‌ ഗണേഷ്‌ കുമാര്‍.. എംഎല്‍എയുടെ മിന്നല്‍ പരിശോധന സര്‍ക്കാര്‍ ആശുപത്രിയില്‍

ABOUT THE AUTHOR

...view details