തമിഴില്‍ ഒരുങ്ങുന്ന പുതിയ ആന്തോളജി പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബഹുമാനം, സ്‌നേഹം, പാപം, അഭിമാനം എന്നിവയാണ് ആന്തോളജിയില്‍ അടങ്ങിയിരിക്കുന്ന നാല് കൊച്ചുസിനിമകളുടെ പ്രമേയം. ചിത്രത്തിൽ കാളിദാസ് ജയറാം, സായ് പല്ലവി, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ഗൗതം മേനോൻ, കല്‍ക്കി കോച്ച്ലില്‍ എന്നിങ്ങനെ വലിയ താര നിര അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്.
താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനം, പാവ കഥൈകള്‍ ട്രെയിലര്‍ എത്തി - Paava Kathaigal trailer Netflix anthology
സുധ കൊങര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നീ നാല് സംവിധായകർ ചേർന്നാണ് ആന്തോളജി ഒരുക്കിയിരിക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയം
![താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനം, പാവ കഥൈകള്‍ ട്രെയിലര്‍ എത്തി Paava Kathaigal trailer Netflix anthology looks dark and bold പാവ കഥൈകള്‍ ട്രെയിലര്‍ എത്തി താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനം, പാവ കഥൈകള്‍ ട്രെയിലര്‍ എത്തി പാവ കഥൈകള്‍ പാവ കഥൈകള്‍ സിനിമ പാവ കഥൈകള്‍ നെറ്റ്ഫ്ളിക്സ് Paava Kathaigal trailer Netflix anthology Paava Kathaigal trailer](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9756823-1100-9756823-1607045334389.jpg)
സുധ കൊങര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നീ നാല് സംവിധായകർ ചേർന്നാണ് ആന്തോളജി ഒരുക്കിയിരിക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയമെന്ന് നേരത്തെ സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്ങരയുടെ സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം.
ലവ് പണ്ണ ഉട്രനും എന്ന ചിത്രം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്‌തിരിക്കുന്നു. അഞ്ജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരനാണ് ഊര്‍ ഇരവില്‍ എന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ് മേനോന്‍റെ സിനിമ. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഡിസംബര്‍ 18ന് സിനിമ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.