കേരളം

kerala

ETV Bharat / sitara

ഒരു നീണ്ട ലിപ്‌ലോക്ക്...; വൈറലായി പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലര്‍ - ശംഭു പുരുഷോത്തമൻ

ശാന്തി ബാലചന്ദ്രനും അരുൺ കുര്യനും തമ്മിലുള്ള ലിപ്‌ലോക്ക് രംഗങ്ങള്‍ കാണിച്ച് അവസാനിക്കുന്ന ട്രെയിലറിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ പ്രേക്ഷകര്‍ നല്‍കിയിട്ടുണ്ട്

papam cheyyathavar kalleriyatte  Paapam Cheyyathavar Kalleriyatte | Official Trailer | Vinay Forrt | Shambhu Purushothaman  ഒരു നീണ്ട ലിപ്‌ലോക്ക്... കുറച്ചുകൂടിപ്പോയില്ലേയെന്ന് പ്രേക്ഷകര്‍; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലര്‍ എത്തി  Paapam Cheyyathavar Kalleriyatte  Paapam Cheyyathavar Kalleriyatte | Official Trailer  Vinay Forrt  Shambhu Purushothaman  ശാന്തി ബാലചന്ദ്രന്‍  ശംഭു പുരുഷോത്തമൻ  വെടിവഴിപാട്
ഒരു നീണ്ട ലിപ്‌ലോക്ക്... കുറച്ചുകൂടിപ്പോയില്ലേയെന്ന് പ്രേക്ഷകര്‍; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലര്‍ എത്തി

By

Published : Feb 15, 2020, 10:34 PM IST

Updated : Feb 15, 2020, 11:09 PM IST

ഏറെ ചർച്ചചെയ്യപ്പെട്ട 'വെടിവഴിപാട്' എന്ന ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. ചിത്രത്തിന്‍റെ ട്രെയിലർ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

ശാന്തി ബാലചന്ദ്രനും അരുൺ കുര്യനും തമ്മിലുള്ള ലിപ്‌ലോക്ക് രംഗങ്ങള്‍ കാണിച്ച് അവസാനിക്കുന്ന ട്രെയിലറിന് അനുകൂലിച്ചും പ്രതീകൂലിച്ചും കമന്‍റുകള്‍ പ്രേക്ഷകര്‍ നല്‍കിയിട്ടുണ്ട്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ലിന്‍റെ എന്ന കഥാപാത്രമായി ശാന്തിയും രോഹനായി അരുണും അഭിനയിക്കുന്നു. ‘ഈ ലിപ്‌ലോക്ക് കുറച്ച് കടുത്തുപോയെന്ന്’ ട്രെയിലർ കണ്ട ശേഷം പ്രേക്ഷകർ കുറിച്ചിട്ടുണ്ട്.

വിനയ് ഫോർട്ട് റോയ് എന്ന കഥാപാത്രമായി ചിത്രത്തിലുണ്ട്. വിനയ് ഫോർട്ടിനെ കൂടാതെ ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം, അനുമോൾ, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു.എസ്. ഉണ്ണിത്താനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

Last Updated : Feb 15, 2020, 11:09 PM IST

ABOUT THE AUTHOR

...view details