അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മകന്‍ ധ്രുവ് വിക്രവും സിനിമയില്‍ അരങ്ങേറിയത് ആരാധകരെ ഏറെ സന്തോഷപ്പെടുത്തിയിരുന്നു. അച്ഛനെ പോലെ തന്നെ നല്ലൊരു നടനാകാനുള്ള ധ്രുവിന്‍റെ ശ്രമങ്ങള്‍ ആദ്യ ചിത്രം ആദിത്യ വര്‍മയിലും പ്രേക്ഷകര്‍ കണ്ടിരുന്നു. ആദിത്യ വര്‍മ റിലീസ് ചെയ്‌ത് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ധ്രുവ്. താരത്തിന്‍റെ പുതിയ സിനിമ പരിയേറും പെരുമാള്‍ സിനിമാ ആസ്വാദകന് സമ്മാനിച്ച മാരി സെല്‍വരാജിനൊപ്പമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാകും.
മാരി സെല്‍വരാജ്-ധ്രുവ് വിക്രം സിനിമ നിര്‍മിക്കുന്നത് പാ രഞ്ജിത്ത് - ധ്രുവ് വിക്രം സിനിമകള്‍
കായിക പശ്ചാത്തലത്തിലൊരുങ്ങുന്ന മാരി സെല്‍വരാജ്-ധ്രുവ് വിക്രം സിനിമ നിര്‍മിക്കുന്നത് പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സാണ്
മാരി സെല്‍വരാജ്-ധ്രുവ് വിക്രം സിനിമ
കായിക പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ നിര്‍മിക്കുന്നത് പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സാണ്. മാരി സെല്‍വരാജിനും ധ്രുവിനുമൊപ്പം ഒരു സിനിമ ഒരുക്കാന്‍ സാധിക്കുന്നതിലെ സന്തോഷം ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പാ രഞ്ജിത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പരിയേറും പെരുമാള്‍ നിര്‍മിച്ചതും പാ രഞ്ജിത്തായിരുന്നു. ധനുഷ് നായകനാകുന്ന കര്‍ണനാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. മലയാളി നടി രജിഷ വിജയനാണ് കര്‍ണനിലെ നായിക.