പാ രഞ്ജിത്തിന്‍റെ നിർമാണത്തിൽ സമുദ്രക്കനി കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം റൈറ്ററിലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. റൈറ്റർ ചിത്രത്തിൽ സമുദ്രക്കനി പൊലീസുകാരന്‍റെ വേഷമാണ് ചെയ്യുന്നത്. ചിത്രത്തിൽ താരത്തിന്‍റേത് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കുമെന്നാണ് സൂചന.
സമുദ്രക്കനിയുടെ 'റൈറ്റർ'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു - pa ranjith producing samuthirakani news latest
പാ രഞ്ജിത്തിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് റൈറ്റർ.
പരിയേറും പെരുമാള്‍, ഇരണ്ടാം ഉലകപോരിന് കടൈസി ഗുണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് പാ രഞ്ജിത് ചിത്രം നിർമിക്കുന്നത്. ഫ്രാങ്ക്‌ളിന്‍ ജേക്കബാണ് സംവിധായകൻ.
പ്രദീപ് കാളിരാജ ഛായാഗ്രഹണം നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തിന്‍റെ എഡിറ്റർ മണികണ്ടൻ ശിവകുമാറാണ്. 96ലൂടെ തമിഴകത്ത് ശ്രദ്ധേയനായ മലയാളി സംഗീതജ്ഞൻ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. യുഗഭാരതി, മുത്തുവേൽ എന്നിവർ ചേർന്നാണ് ഗാനരചന. പാ രഞ്ജിത്തിനൊപ്പം അഭയാനന്ദ് സിംഗ്, പീയുഷ് സിംഗ്, അതിഥി ആനന്ദ് എന്നിവരും റൈറ്ററിന്‍റെ നിർമാണത്തിൽ പങ്കാളികളാകുന്നു.