കേരളം

kerala

ETV Bharat / sitara

'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം' ; അനിയത്തിപ്രാവിനുവേണ്ടി രമേശന്‍ നായര്‍ രചിച്ച് പുറത്തിറങ്ങാത്ത ഗാനം - s rameshan nairthengumee veenayil news

സംഗീത സംവിധായകന്‍ ഔസേപ്പച്ചൻ ഫേസ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടു.

എസ് രമേശൻ നായർ വരികൾ വാർത്ത  തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം വാർത്ത  എസ് രമേശൻ നായർ ഔസേപ്പച്ചൻ വാർത്ത  അനിയത്തിപ്രാവ് രമേശൻ നായർ പുതിയ വാർത്ത  s rameshan nair aniyathipravu song news  s rameshan nair lyrics news  s rameshan nairthengumee veenayil news  ouseppachan rameshan nair news
രമേശൻ നായർ

By

Published : Jun 21, 2021, 5:34 PM IST

രാജമല്ലി വിടരുന്ന പോലെ മലയാളസിനിമയിൽ വരികളുടെ വസന്തമൊരുക്കിയ എസ്. രമേശൻ നായരുടെ വിയോഗം മലയാളസിനിമയ്ക്കും സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും 650ലേറെ ഗാനങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഫാസിൽ സംവിധാനം ചെയ്‌ത അനിയത്തിപ്രാവിലെ റൊമാന്‍റിക് ഗാനങ്ങളെന്നും മലയാളി മൂളിപ്പാടുന്ന വരികളാണ്. ഒരു രാജമല്ലി വിടരുന്ന പോലെ, എന്നും നിന്നെ പൂജിക്കാം തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ എസ്. രമേശൻ നായരുടെ കാവ്യസൃഷ്ടികളായിരുന്നു.

ഇപ്പോഴിതാ, അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്തുവിട്ടിരിക്കുകയാണ് സംഗീതജ്ഞൻ ഔസേപ്പച്ചൻ. അനിയത്തിപ്രാവിന് വേണ്ടി എസ്. രമേശൻ നായർ എഴുതിയ 'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം' എന്ന ഗാനത്തിന് സംഗീതം നൽകിയത് ഔസേപ്പച്ചനായിരുന്നു.

അന്ന് സിനിമയിൽ മാത്രമല്ല, പിന്നീട് കാസറ്റിൽ പോലും ഉൾപ്പെടുത്താതെ പോയ വൈകാരികമായ ഒരു മനോഹര ഗാനമാണിത്.

More Read: എസ് രമേശൻ നായര്‍... അതുല്യപ്രതിഭ, അനശ്വര ഗാനങ്ങളുടെ രചിയതാവ്

'ഞാനും പ്രിയപ്പെട്ട എസ്. രമേശൻ നായർ സാറും ചേർന്ന് അനിയത്തിപ്രാവ് എന്ന സിനിമയ്ക്ക് വേണ്ടി ജന്മം നൽകി, പുറത്തിറങ്ങാതെ പോയ 'തേങ്ങുമീ വീണയിൽ' എന്ന ഗാനം അദ്ദേഹത്തിന്‍റെ ഓർമകൾക്ക് മുന്നിൽ ആദരവോടെ സമർപ്പിക്കുന്നു.

കാസറ്റിന്‍റെ പഴക്കവും കേടുപാടുകളും കാരണം റെക്കോർഡിങ് ക്വാളിറ്റിയിൽ അല്ല ആസ്വദിക്കാൻ കഴിയുക,' എന്ന് കുറിച്ചുകൊണ്ട് ഔസേപ്പച്ചൻ ഗാനം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

അനിയത്തിപ്രാവിന്‍റെ ക്ലൈമാക്സ് മാറ്റിയതിനാലാണ് സിനിമയിൽ പാട്ട് ഉൾപ്പെടുത്താതിരുന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു.

ABOUT THE AUTHOR

...view details