ഒടിടിയിൽ റിലീസ് ചെയ്‌ത സിനിമകൾക്ക് തിയേറ്ററുകളിൽ പ്രദർശനാനുമതി നിഷേധിച്ച് തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകളുടെ സംഘടന. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.
സൂര്യയെ നായകനാക്കി സുധ കൊങ്ങരെ സംവിധാനം ചെയ്‌ത സൂരരൈ പോട്ര്, പാ രഞ്ജിത്തിന്‍റെ സാർപട്ടാ പരമ്പരൈ എന്നിവ ഒടിടി റിലീസിനെത്തി, വലിയ പ്രശംസ പിടിച്ചുപറ്റിയ തമിഴ് ചിത്രങ്ങളായതിനാൽ, സംസ്ഥാനത്തെ തിയേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിച്ച പശ്ചാത്തലത്തിൽ സിനിമ കൊട്ടകകളിലേക്ക് എത്തും എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, തിയേറ്റർ ഉടമകൾ അവരുടെ നിലപാട് അറിയിച്ചതോടെ രണ്ട് ചിത്രങ്ങളും പ്രദര്‍ശനശാലകളിലെത്തില്ലെന്ന് വ്യക്തമായി.