തിയേറ്ററുകള്‍ അടച്ചതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ജനങ്ങള്‍ വിനോദത്തിനായി സമയം ചെലവഴിക്കുന്നത് അതില്‍ ഏറെ ജനശ്രദ്ധ നേടിയ ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും നിരവധി സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമകള്‍ ആസ്വദിക്കണമെങ്കില്‍ കാശുമുടക്കി അക്കൗണ്ടുകള്‍ സ്വന്തമാക്കിയാല്‍ മാത്രമേ നടക്കൂ. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പേരെ കൂടി നെറ്റ്ഫ്ലിക്സിലേക്ക് ആഘര്ഷിക്കുന്നതിനായി പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. അക്കൗണ്ട് ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് ഷോകള്‍ സൗജന്യമായി കാണാന്‍ കഴിയുന്നതാണ് ഓഫര്‍. ബേര്‍ഡ് ബോക്സ്, ദി ടു പോപ്പ്സ്, മര്‍ഡര്‍ മിസ്റ്ററി എന്നിവയുള്‍പ്പെടെ മൂന്ന് സിനിമകള്‍ക്കും ഏഴ് ഷോകള്‍ക്കുമാണ് സൗജന്യ പ്രവേശനം നെറ്റ്ഫ്ളിക്സ് നല്‍കുന്നത്. ഈ ഷോകളുടെ ആദ്യ എപ്പിസോഡുകള്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കൂ.
ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി നെറ്റ്ഫ്ളിക്സ് - ott platform netflix latest offers
ബേര്‍ഡ് ബോക്സ്, ദി ടു പോപ്പ്സ്, മര്‍ഡര്‍ മിസ്റ്ററി എന്നിവയുള്‍പ്പെടെ മൂന്ന് സിനിമകള്‍ക്കും ഏഴ് ഷോകള്‍ക്കുമാണ് സൗജന്യ പ്രവേശനം നെറ്റ്ഫ്ളിക്സ് നല്‍കുന്നത്
സൗജന്യ ഷോകളോ മൂവികളോ ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് ഹോം പേജിലേക്ക് പോയി അവര്‍ ഇഷ്ടപ്പെടുന്ന ഷോകള്‍ കാണാന്‍ ആരംഭിക്കാം. ഷോകളുടെയോ സിനിമകളുടെയോ തെരഞ്ഞെടുക്കല്‍ ഇഷ്ടാനുസരണം മാറാമെന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. നെറ്റ്ഫ്ലിക്സ് ലഭ്യമായ 200 രാജ്യങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതുപോലെ ഉപയോക്താക്കള്‍ക്ക് നെറ്റഫ്ളിക്സ് സൗജന്യ സേവനം ലഭ്യമാക്കിയിരുന്നു. ഒരൊറ്റ അക്കൗണ്ടില്‍ അഞ്ച് അംഗങ്ങള്‍ക്ക് വരെ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം.