ചരിത്രം തിരുത്തിയെഴുതികൊണ്ടാണ് ഇത്തവണത്തെ ഓസ്‌കറില്‍ ജേതാക്കള്‍ പിറന്നത്. അതില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ആന്‍റണി ഹോപ്‌കിന്‍സിനും ഏറെ പ്രത്യേകതകളുണ്ട്. ദി ഫാദറിലെ അഭിനയത്തിലൂടെയാണ് ആന്‍റണി ഹോപ്‌കിന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. എണ്‍പത്തിമൂന്നാം വയസിലാണ് അദ്ദേഹത്തിന്‍റെ പുരസ്‌കാര നേട്ടം.
ആന്‍റണി ഹോപ്‌കിന്‍സ്, മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി - Anthony Hopkins news
എണ്‍പത്തിമൂന്നാം വയസിലാണ് അദ്ദേഹത്തിന്‍റെ പുരസ്‌കാര നേട്ടം. ഓസ്‌കർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇതോടെ ആന്‍റണി മാറി. ക്രിസ്റ്റഫര്‍ പ്ലമറിന്‍റെ റെക്കോര്‍ഡാണ് ഹോപ്‌കിന്‍സ് ഭേദിച്ചത്
![ആന്‍റണി ഹോപ്‌കിന്‍സ്, മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി Oscars 2021 Anthony Hopkins baged Best Actor oscar ആന്‍റണി ഹോപ്‌കിന്‍സ്, മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ആന്‍റണി ഹോപ്‌കിന്‍സ് ആന്‍റണി ഹോപ്‌കിന്‍സ് വാര്‍ത്തകള്‍ ആന്‍റണി ഹോപ്‌കിന്‍സ് സിനിമകള്‍ ആന്‍റണി ഹോപ്‌കിന്‍സ് ഓസ്‌കറുകള്‍ Anthony Hopkins baged Best Actor oscar Anthony Hopkins news Oscars 2021 Anthony Hopkins](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11540427-73-11540427-1619415488857.jpg)
ഓസ്‌കർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇതോടെ ആന്‍റണി മാറി. ക്രിസ്റ്റഫര്‍ പ്ലമറിന്‍റെ റെക്കോര്‍ഡാണ് ഹോപ്‌കിന്‍സ് ഭേദിച്ചത്. 82 വയസായിരുന്നു അന്ന് ഓസ്‌കര്‍ നേടുമ്പോള്‍ പ്ലമറിന്‍റെ പ്രായം. എന്നാല്‍ പുരസ്‌കാരം നേരിട്ടെത്തി സ്വീകരിക്കാന്‍ ആന്‍റണി ഹോപ്‌കിന്‍സിന് സാധിച്ചില്ല. കൊവിഡ് പശ്ചാത്തലത്തില്‍ പുരസ്‌കാര പ്രഖ്യാപനം കടുത്ത നിയന്ത്രണങ്ങളോടെയാണ് അരങ്ങേറിയത്. ഫ്ലോറിയന്‍ സെല്ലര്‍ എന്ന ഫ്രഞ്ച് നോവലിസ്റ്റിന്‍റേതാണ് 'ദി ഫാദര്‍'. അതേ പേരിലെ നാടകത്തെ അധികരിച്ചാണ് സിനിമ എടുത്തിരിക്കുന്നത്.
1992ലാണ് ആദ്യമായി ഓസ്‌കര്‍ പുരസ്‌കാരം ഹോപ്‌കിന്‍സിനെ തേടിയെത്തുന്നത്. ദി സൈലെന്‍സ് ഓഫ് ദി ലാംബ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. കൂടാതെ നാല് തവണ ഓസ്‌കറിനായി നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഓസ്‌കറിന് പുറമെ ബാഫ്റ്റ അവാര്‍ഡും ദി ഫാദറിലെ പ്രകടനത്തിലൂടെ ഹോപ്‌കിന്‍സിന് ലഭിച്ചിട്ടുണ്ട്. ഗാരി ഓള്‍ഡ്മാന്‍, റൈസ് അഹമ്മദ്, സ്റ്റീവന്‍ യുവെന്‍ എന്നിവരാണ് ഹോപ്‌കിന്‍സിനൊപ്പം പുരസ്‌കാരത്തിനായി മത്സരിച്ചത്.