കേരളം

kerala

ETV Bharat / sitara

ഓസ്‌കറില്‍ തിളങ്ങി കോഡ; വില്‍ സ്‌മിത്ത്‌ മികച്ച നടന്‍; ജെസിക്ക ചസ്‌റ്റെയ്‌ന്‍ മികച്ച നടി

Oscar awards 2022: ഓസ്‌കറില്‍ തിളങ്ങി സിയാന്‍ ഹെഡറുടെ 'കോഡ'. മികച്ച ചിത്രം, സംവിധാനം, തിരക്കഥ, സഹനടന്‍ ഉള്‍പ്പെടെയുള്ള പ്രധാന പുരസ്‌കാരങ്ങളെല്ലാം വാരിക്കൂട്ടി 'കോഡ'.

Oscar awards 2022 complete list  Oscar awards 2022  ഓസ്‌കറില്‍ തിളങ്ങി കോഡ  വില്‍ സ്‌മിത്ത്‌ മികച്ച നടന്‍  ജെസിക്ക ചസ്‌റ്റെയ്‌ന്‍ മികച്ച നടി  ഓസ്‌കര്‍ 2022
ഓസ്‌കറില്‍ തിളങ്ങി കോഡ; വില്‍ സ്‌മിത്ത്‌ മികച്ച നടന്‍; ജെസിക്ക ചസ്‌റ്റെയ്‌ന്‍ മികച്ച നടി

By

Published : Mar 28, 2022, 10:45 AM IST

Oscar awards 2022: ഓസ്‌കറില്‍ തിളങ്ങി സിയാന്‍ ഹെഡറുടെ 'കോഡ'. മികച്ച ചിത്രം, സംവിധാനം, തിരക്കഥ, സഹനടന്‍ ഉള്‍പ്പെടെയുള്ള പ്രധാന പുരസ്‌കാരങ്ങളെല്ലാം വാരിക്കൂട്ടി കോഡ 94ാമത്‌ ഓസ്‌കര്‍ അവാര്‍ഡില്‍ മുത്തമിട്ടു. കോഡയിലൂടെ ട്രോയ്‌ കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

വില്‍ സ്‌മിത്ത്‌ ആണ് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്‌. കിങ്‌ റിച്ചാര്‍ഡ്‌ എന്ന ചിത്രത്തിലെ അഭിനയ മികവാണ് താരത്തെ അവാര്‍ഡിനര്‍ഹനാക്കിയത്‌. ജെസിക്ക ചസ്‌റ്റെയ്‌ന്‍ ആണ് മികച്ച നടി. 'ദ്‌ ഐസ്‌ ഓഫ്‌ ടാമി ഫെയ്‌' എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്‌. ദ്‌ പവര്‍ ഓഫ്‌ ദ്‌ ഡോഗിലൂടെ ജേന്‍ കാംപിയന്‍ മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്‌കര്‍ 2022: സമ്പൂര്‍ണ പട്ടിക കാണാം

  • ചിത്രം - കോഡ (സിയാന്‍ ഹെഡര്‍)
  • നടി - ജെസിക്ക ചസ്‌റ്റെയ്‌ന്‍ (ദ്‌ ഐയ്‌സ്‌ ഓഫ്‌ ടാമി ഫായെ)
  • നടന്‍ - വില്‍ സ്‌മിത്ത്‌ (കിംഗ്‌ റിച്ചാര്‍ഡ്‌)
  • സംവിധായിക - ജേന്‍ കാംപിയന്‍ (ദ്‌ പവര്‍ ഓഫ്‌ ഡോഗ്‌)
  • ഗാനം - നോ ടൈം ടു ഡൈ (ബില്ലീ ഈലിഷ്‌, ഫിന്നീസ്‌ ഓ കോണല്‍)
  • ഒറിജിനല്‍ സ്‌കോര്‍ - ഹാന്‍സ്‌ സിമ്മെര്‍ (ഡ്യൂണ്‍)
  • യഥാര്‍ഥ തിരക്കഥ - കെന്നെത്ത്‌ ബ്രാണാ (ബെല്‍ഫാസ്‌റ്റ്‌)
  • അവലംബിത തിരക്കഥ - സിയാന്‍ ഹെഡര്‍ (കോഡ)
  • സഹനടി - അരിയാനോ ഡെബാനോ (വെസ്‌റ്റ്‌ സൈഡ്‌ സ്‌റ്റോറി)
  • സഹനടന്‍- ട്രോയ്‌ കോട്‌സര്‍ (കോഡ)
  • കോസ്‌റ്റ്യൂം ഡിസൈന്‍ - ജെന്നി ബീവന്‍ (ക്രുവല്ല)
  • വിദേശ ഭാഷാ ചിത്രം - ഡ്രൈവ്‌ മൈ കാര്‍ (ജപ്പാന്‍), (സംവിധാനം- റ്യൂസുകെ ഹമഗുച്ചി)
  • ഛായാഗ്രഹണം - ഗ്രെയ്‌ഗ്‌ ഫ്രേസെര്‍ (ഡ്യൂണ്‍)
  • വിഷ്വല്‍ എഫക്‌ട്‌സ്‌ - പോള്‍ ലാംബെര്‍ട്ട്‌, ട്രിസ്‌റ്റന്‍ മൈല്‍സ്‌, ബ്രയാന്‍ കോണര്‍, ജേര്‍ഡ്‌ നെഫ്‌സര്‍ (ഡ്യൂണ്‍)
  • ഡോക്യുമെന്‍ററി ഫീച്ചര്‍ - സമ്മര്‍ ഓഫ്‌ സോള്‍ (ആഹിര്‍ ക്വസ്‌ലൗവ്‌ തോംപ്‌സണ്‍)'
  • ഡോക്യുമെന്‍ററി (ഷോര്‍ട്ട്‌ സബ്‌ജക്‌ട്‌) - ദ ക്വീന്‍ ഓഫ്‌ ബാസ്‌കറ്റ്‌ബാള്‍ (ബെന്‍ പ്രൗഡ്‌ഫൂട്ട്‌)
  • അനിമേറ്റഡ്‌ ഹ്രസ്വ ചിത്രം - ദ്‌ വിന്‍ഡ്‌ഷീല്‍ഡ്‌ വൈപര്‍ (ആല്‍ബെര്‍ട്ടോ മാല്‍ഗോ, ലിയോ സാന്‍ചെസ്‌) മികച്ച അനിമേറ്റഡ്‌ ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
  • അനിമേറ്റഡ്‌ ചിത്രം - എന്‍കാന്‍റോ
  • ലൈവ്‌ ആക്ഷന്‍ ഷോര്‍ട്‌ ഫിലിം - ദ്‌ ലോങ്‌ ഗുഡ്‌ബൈ (അനീല്‍ കരിയ, റിസ്‌ അഹ്മദ്‌)
  • ശബ്‌ദലേഖനം - ഡ്യൂണ്‍ (മാക്‌ റൂത്ത്‌, മാര്‍ക്ക്‌ മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ്‌ ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്‌)
  • ചിത്രസംയോജനം -ജോ വാക്കര്‍ (ഡ്യൂണ്‍)
  • പ്രൊഡക്ഷന്‍ ഡിസൈന്‍ - ഡ്യൂണ്‍
  • മേക്കപ്പ്‌, കേശാലങ്കാരം - ദ്‌ ഐസ്‌ ഓഫ്‌ ടാമി ഫയെ
  • എഡിറ്റിങ്‌ - ഡ്യൂണ്‍ (ജോ വാക്കര്‍)

Also Read:Oscars 2022 live updates: മികച്ച നടൻ വിൽ സ്മിത്ത്, മികച്ച സംവിധായകൻ ജെയ്ൻ കാംപിയോൺ

ABOUT THE AUTHOR

...view details