വീണ്ടും സിനിമയിലേക്ക് സജീവമാകുകയാണ് നടി നവ്യ നായര്‍. നവ്യ പ്രധാന വേഷത്തിലെത്തുന്ന ഒരുത്തീ ചിത്രത്തിന്‍റെ സെൻസറിങ് നടപടികൾ പൂർത്തിയായി. വി.കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലയാളചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
നവ്യക്കൊപ്പം നടൻ വിനായകനാണ് ചിത്രത്തിൽ മറ്റൊരു മുഖ്യവേഷം ചെയ്യുന്നത്. എസ് സുരേഷ് ബാബുവാണ് ഒരുത്തീയുടെ തിരക്കഥാകൃത്ത്. ഗോപി സുന്ദറും തകര ബാന്‍ഡും ചേർന്ന് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ജിംഷി ഖാലിദാണ് ഒരുത്തീയുടെ കാമറ കൈകാര്യം ചെയ്യുന്നത്. ലിജോ പോള്‍ എഡിറ്റിങ് നിർവഹിക്കുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമിക്കുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2012ലെ സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യ നായരുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.