മലയാളി മറക്കാത്ത ശങ്കരാടിയുടെ ആ ഡയലോഗ്. "ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്...." സന്ദേശം സിനിമയിലെ ഡയലോഗ് കേട്ടവരൊന്നും മറക്കില്ല. ഇപ്പോഴിതാ അഖിൽ മാരാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിലൂടെ വീണ്ടും മലയാളിയെ ശങ്കരാടിയിലേക്കും സന്ദേശം സിനിമയിലേക്കും കൂട്ടിക്കൊണ്ടു പോവുകയാണ് അണിയറപ്രവർത്തകർ.
'റാഡിക്കലായ ഒരു മാറ്റമല്ല' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന പുതിയ മലയാള ചിത്രമാണ് 'ഒരു താത്വിക അവലോകനം'. ചിത്രത്തിന്‍റെ പോസ്റ്ററിലാവട്ടെ മലയാള സിനിമയുടെ കാരണവരായ ശങ്കരാടിയെയാണ് ചിത്രീകരിച്ചിരിക്കുന്നതും. ജോജു ജോര്‍ജ്ജും നിരഞ്ജ് രാജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഖിൽ മാരാർ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ഒരു താത്വിക അവലോകനം നിർമിക്കുന്നത്.