അഭിനയം മോഹമായി കൊണ്ട് നടക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുതുമുഖങ്ങളെ തേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തില്‍ നായകനായും എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം.
ദുല്‍ഖറിന്‍റെ പുതിയ സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം - Dulquer news
15നും 70നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഡിസംബര്‍ ആദ്യം ഒരു അഭിനയക്യാമ്പ് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിക്കും
15നും 70നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഡിസംബര്‍ ആദ്യം ഒരു അഭിനയക്യാമ്പ് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിക്കും. ചിത്രത്തിന്‍റെ രചന ബോബി-സഞ്ജയ് ടീമാണ് നിര്‍വഹിക്കുന്നത്.
-
Posted by Dulquer Salmaan on Wednesday, November 11, 2020
അടുത്ത വര്‍ഷം ജനുവരിയിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ത്രില്ലര്‍ സ്വഭാവമുള്ളതായിരിക്കും സിനിമ. നവംബര്‍ 25വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. മണിയറയിലെ അശോകനാണ് ഏറ്റവും അവസാനമായി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച സിനിമ.