സൈബര്‍ കുറ്റകൃത്യങ്ങളെ പ്രമേയമാക്കി നവാഗത സംവിധായകനായ തരുൺ മൂർത്തി ഒരുക്കിയ ഓപ്പറേഷന്‍ ജാവയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ, ചിത്രത്തിന്‍റെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന വീഡിയോകൾ കണ്ടപ്പോൾ അത് തനിക്ക് ഒരു തരത്തിൽ ഞെട്ടലായിരുന്നു. ചെറിയ കുട്ടികളെ പോലും ഉപയോഗിച്ച് സിനിമയുടെ വ്യാജ പകർപ്പുകൾ പ്രചരിപ്പിക്കുന്ന പ്രവണതയെയും സംവിധായകൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
-
ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്കരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ...
Posted by Tharun Moorthy on Monday, 15 March 2021
ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ആദ്യം ഒരു പയ്യൻ നവമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്‌തപ്പോൾ അത് റിപ്പോർട്ട് ചെയ്തു നീക്കി. എന്നാൽ, പിന്നീടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും തരുൺ മൂർത്തി പോസ്റ്റിൽ വിശദീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ തിയേറ്ററിൽ തന്നെ സിനിമ കാണണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ, തിയേറ്റർ പ്രിന്‍റ് കണ്ട് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. ടെലിവിഷനിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ ഓപ്പറേഷൻ ജാവ പ്രദർശനത്തിന് എത്തുമെന്നും സംവിധായകൻ പറഞ്ഞു.
"ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുമ്പ് ഒരു മലയാളി 10 വയസുകാരന്‍റെ വ്ളോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെയെന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു, ആരോ വലിയ അണ്ണന്മാർ ഷൂട്ട് ചെയുന്നതാണ്, അവർ തന്നെയാകണം യൂട്യൂബിൽ അപ്‌ലോഡ് ചെയുന്നതും. കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു,