കേരളം

kerala

ETV Bharat / sitara

മമ്മൂട്ടി ബര്‍ത്ത്ഡേ സ്പെഷ്യല്‍ 'വണ്‍' ടീസര്‍ - വണ്‍ ടീസര്‍

ദുല്‍ഖര്‍ സല്‍മാന്‍റെ സോഷ്യല്‍മീഡിയ വഴിയാണ് ടീസര്‍ റിലീസ് ചെയ്തത്. വാപ്പിച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടീസര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

മമ്മൂട്ടി ബര്‍ത്ത്ഡേ സ്പെഷ്യല്‍ 'വണ്‍' ടീസര്‍  One Malayalam Movie Official Teaser 3  One Malayalam Movie  Santhosh Viswanath  Bobby & Sanjay  വണ്‍ ടീസര്‍  മമ്മൂട്ടി പിറന്നാള്‍
മമ്മൂട്ടി ബര്‍ത്ത്ഡേ സ്പെഷ്യല്‍ 'വണ്‍' ടീസര്‍

By

Published : Sep 7, 2020, 2:56 PM IST

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമാപ്രേമികള്‍ക്കായി താരത്തിന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം 'വണ്ണി'ന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുപ്പത് സെക്കന്‍റ് ദൈര്‍ഘ്യമുള്ള മൂന്നാമത്തെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ സോഷ്യല്‍മീഡിയ വഴിയാണ് ടീസര്‍ റിലീസ് ചെയ്തത്. വാപ്പിച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടീസര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബോബി- സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീലക്ഷ്മി ആർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. സംവിധായകൻ രഞ്ജിത്ത്, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലിം കുമാർ, ബാലചന്ദ്ര മേനോൻ, മാമുക്കോയ തുടങ്ങി വൻതാരനിരയാണ് മമ്മൂട്ടിക്ക് പുറമെ വണ്ണില്‍ അണിനിരക്കുന്നത്.

ABOUT THE AUTHOR

...view details