ഷൈലോക്കിന് ശേഷം നടന്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന വണ്ണിന്‍റെ രണ്ടാമത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജനാധിപത്യത്തിന്‍റെ അര്‍ഥമെന്ത്...? വണ്ണിന്‍റെ സെക്കന്‍റ് ടീസര്‍ എത്തി - Santhosh Viswanath
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ജനാധിപത്യത്തിന്‍റെ അര്‍ഥമെന്ത്...? വണ്ണിന്‍റെ സെക്കന്‍റ് ടീസര്‍ എത്തി
നടി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് നിര്‍മാണം. ക്യാമറ ആര്‍.വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.